ദില്ലി: അമേരിക്കയിൽ നിന്നും എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 30 ഡ്രോണുകൾ വാങ്ങുന്നതിൽ നിന്നും 15 എണ്ണം നാവികസേനയ്ക്ക് നൽകും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയാകും തീരുമാനത്തിന് അന്തിമ അനുമതി നൽകുന്നത്.
പ്രിഡേറ്റർ, ഹണ്ടർ കില്ലർ എന്നീ പേരുകളിലുള്ള ഡ്രോണുകളാണ് വാങ്ങുന്നത്. ശത്രുക്കളെ കൃത്യമായി നിരീക്ഷിക്കാൻ ഈ ഡ്രോണുകൾ സഹായിക്കുന്നു. അതേസമയം കര, നാവിക, വ്യോമ സേനകൾക്ക് 10 ഡ്രോണുകൾ വീതം നൽകാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നാവികസേനയ്ക്ക് 15 എണ്ണം നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്‌സാണ് ഡ്രോണുകളുടെ നിർമ്മാതാക്കൾ. 40,000 അടി ഉയരത്തിൽ 30 മുതൽ 40 വരെ മണിക്കൂർ തുടർച്ചയായി പറക്കാൻ ഇതിന് സാധിക്കും.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…