Friday, May 3, 2024
spot_img

ശത്രുവിനെ നിരീക്ഷിച്ച് ആക്രമിക്കുന്നതിൽ കേമൻ; അമേരിക്കയിൽ നിന്നും എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം

ദില്ലി: അമേരിക്കയിൽ നിന്നും എംക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 30 ഡ്രോണുകൾ വാങ്ങുന്നതിൽ നിന്നും 15 എണ്ണം നാവികസേനയ്ക്ക് നൽകും. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയാകും തീരുമാനത്തിന് അന്തിമ അനുമതി നൽകുന്നത്.

പ്രിഡേറ്റർ, ഹണ്ടർ കില്ലർ എന്നീ പേരുകളിലുള്ള ഡ്രോണുകളാണ് വാങ്ങുന്നത്. ശത്രുക്കളെ കൃത്യമായി നിരീക്ഷിക്കാൻ ഈ ഡ്രോണുകൾ സഹായിക്കുന്നു. അതേസമയം കര, നാവിക, വ്യോമ സേനകൾക്ക് 10 ഡ്രോണുകൾ വീതം നൽകാനായിരുന്നു ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നാവികസേനയ്ക്ക് 15 എണ്ണം നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്‌സാണ് ഡ്രോണുകളുടെ നിർമ്മാതാക്കൾ. 40,000 അടി ഉയരത്തിൽ 30 മുതൽ 40 വരെ മണിക്കൂർ തുടർച്ചയായി പറക്കാൻ ഇതിന് സാധിക്കും.

Related Articles

Latest Articles