Attacks on the streets again in the state! 3 people were bitten in Thrissur and Kozhikode
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. തൃശ്ശൂരിലും കോഴിക്കോടുമായി 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
കോഴിക്കോട് ഉണ്ണികുളത്തും, തൊട്ടിൽപ്പാലത്തുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉണ്ണികുളം സ്വദേശി ജിതേഷ് കുമാർ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടിയേൽക്കുന്നത്. ഏറെ നേരം ആക്രമണത്തിന് ഇരയായ ജിതേഷ് സ്വയം പ്രതിരോധം തീർത്താണ് രക്ഷനേടിയത്. കൈയിക്കും കാലിനും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കോഴിക്കോട് തൊട്ടിൽപ്പാലത്ത് സൂപ്പർ മാർക്കറ്റ് ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. ആക്കൽ സ്വദേശി സത്യൻ തൊട്ടിൽപാലത്തെ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് കടിയേറ്റത്.
തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ മത്സ്യം വാങ്ങാനെത്തിയ മണത്തല സ്വദേശി ദേവദാസിനെയും തെരുവുനായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേവദാസിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…