CBI issued notice to former Principal Secretary to Chief Minister M Sivashankar in Life Mission scam case.
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 10.30ന് സി.ബി.ഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിൽ പറയുന്നത്. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതിൽ ഇടനിലക്കാരനായി നിന്ന് കോടിക്കണക്കിന് രൂപ ശിവശങ്കർ കൈപ്പറ്റിയെന്നാണ് ആരോപണം. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം.ശിവശങ്കറും ചേർന്ന് ഈ പണം വിഭജിച്ചെടുത്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വിളിപ്പിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരും ലൈഫ് മിഷൻ അഴിമതിക്കേസിലെ പ്രതികളാണ്. ലൈഫ് മിഷൻ ഇടപാടിലെ കോഴ ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നെന്നും സ്വപ്ന സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ എല്ലാ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് നീക്കം.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…