ദില്ലി: ആംആദ്മിയിലെ രണ്ടാമന്റെ വീട്ടിലും സിബിഐ റെയ്ഡ്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലാണ് സിബിഐ റെയ്ഡ്. ദില്ലി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. എക്സൈസ് കമ്മീഷണർ അരവ ഗോപി കൃഷ്ണയുടെ വീട് ഉൾപ്പെടെ ദില്ലി-എൻസിആറിലെ 21 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുന്നത്.
“സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണത്തിൽ പൂർണമായി സഹകരിക്കും. സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്ന നിലപാട് ഖേദകരമാണ്. ഇതുകൊണ്ടാണ് നമ്മുടെ രാജ്യം ഇതുവരെ നമ്പർ-1 ആകാത്തത്” – പരിശോധന വിവരം പങ്കുവച്ച് മനീഷ് ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്.
“വിദ്യാഭ്യാസം-ആരോഗ്യം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളിൽ ചിലർ അസ്വസ്ഥരാണ്. അതുകൊണ്ടാണ് ദില്ലിയിലെ ആരോഗ്യമന്ത്രിയേയും വിദ്യാഭ്യാസ മന്ത്രിയേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടു പേർക്കുമെതിരെ തെറ്റായ ആരോപണങ്ങളുണ്ട്. കോടതിയിൽ സത്യം പുറത്തുവരും. ഇതുവരെ എനിക്കെതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ടെങ്കിലും ഒന്നും തെളിഞ്ഞിട്ടില്ല” – മറ്റൊരു ട്വീറ്റിൽ മനീഷ് സിസോദിയ കുറിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…