Categories: NATIONAL NEWS

2021 ഫെബ്രുവരി വരെ സി.ബി.എസ്​.ഇ ബോര്‍ഡ്​ പരീക്ഷകള്‍ ഉണ്ടാവില്ല

ദില്ലി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 2021ലെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി വരെ എന്തായാലും നടത്താന്‍ കഴിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ വ്യക്തമാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്‌റ്റിക്കൽ പരീക്ഷകളും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. നിലവിലെ വൈറസ് രോഗ സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻ സാദ്ധ്യമല്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ പരീക്ഷകൾ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂവെന്നും രമേശ് പോഖ്രിയാൽ അറിയിച്ചു.

പരീക്ഷാ തീയതി എന്നാണെന്ന് നിരവധി അദ്ധ്യാപകരും കേന്ദ്രമന്ത്രിയോട് ട്വി‌റ്ററിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു. ചിലർ അൽപം കൂടി സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടപ്പോൾ മ‌റ്റുചിലർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് ആവശ്യപ്പെട്ടത്. ആവശ്യമെങ്കിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നും അദ്ധ്യാപകർ കേന്ദ്രമന്ത്രിയോട് ട്വി‌റ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. മേയ് മാസം വരെ പരീക്ഷകൾ നീട്ടി വയ്‌ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

5 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

6 hours ago