ELECTRONIC VOTING MACHINE
ദില്ലി: പൗരന്മാര്‍ക്ക് ഇന്ത്യയിലെവിടെ നിന്നും വോട്ടു ചെയ്യാന്‍ സാധിക്കുന്ന വിധത്തിൽ വോട്ടിങ് സമ്പ്രദായം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഡയ്നാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുക. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പോടെ ഇതിനുവേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.
ഡയ്നാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തുക വഴി ഒരു പൗരന് രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം മണ്ഡലത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. മറ്റു ഭാഗങ്ങളില്‍ നിന്ന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ ഏഴംഗ ഉപദേശക സമിതിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ രൂപം കൊടുത്തിട്ടുണ്ട്.
2024-ലെ തിരഞ്ഞെടുപ്പില്‍ ഡയ്നാമിക് ബാലറ്റ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാനനുള്ള ആലോചികൾ പുരോഗമിക്കുകയാണ്. പരീക്ഷണം വിജയം കണ്ടാൽ പുതിയ മെഷീനുകല്‍ വാങ്ങാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വോട്ടു ചെയ്യാൻ വേണ്ടി മാത്രം സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങിവരേണ്ട അവസ്ഥ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും. ഇത് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനത്തിൽ വലിയ രീതിയിൽ പ്രതിഫലിച്ചേക്കും.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…