ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷയുടെ ഘടനയിൽ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള നീക്കവുമായി സിബിഎസ്ഇ. ഒബ്ജക്ടീവ് ചോദ്യങ്ങളുടെ എണ്ണം കുറച്ച് ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുടെ എണ്ണം കൂട്ടാനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇതിലൂടെ വിദ്യാര്‍ഥികള്‍ കാണാപാഠം പഠിക്കുന്ന ശൈലിയിൽനിന്ന് പാഠഭാഗങ്ങൾ മനസിലാക്കി പഠിക്കുന്ന ശൈലിയിലേക്ക് മാറുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്.
മാറ്റങ്ങള്‍ പ്രവർത്തികമാക്കുന്നതോടെ ചോദ്യങ്ങളുടെ എണ്ണം കുറയുകയും ഓരോ ചോദ്യത്തിന്‍റെയും മാര്‍ക്ക് കൂടുകയും ചെയ്യും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് ഡിസ്ക്രിപ്റ്റീവ് ശൈലിയിൽ ഉത്തരങ്ങളെഴുതേണ്ടിവരും.
പരീക്ഷകളുമായി ബന്ധപ്പെട്ട് സ്വാഭാവികമായുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനത്തിനു പിന്നിലും, അന്തിമ തീരുമാനങ്ങളാകുന്ന മുറയ്ക്ക് മാതൃകാ ചോദ്യപ്പേപ്പറുകള്‍ പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ചോദ്യപ്പേപ്പറില്‍ വരുന്ന പുതിയ പരിഷ്‌കരണത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…