Kerala

സൈബര്‍ ആക്രമണത്തെ പരിഹസിച്ച് യു പ്രതിഭ എംഎല്‍എ: വിടാതെ സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണത്തെ പരിഹസിച്ച് യു പ്രതിഭ എംഎല്‍എ:
വിടാതെ സൈബര്‍ ആക്രമണം
കണ്ണൂര്‍: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പോസ്റ്റിനു കീഴെ കായംകുളം താലൂക്ക് ആശുപത്രി വികസനം സംബന്ധിച്ച ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്നു പ്രതിഭ എംഎല്‍എക്ക് എതിരെ തുടങ്ങിയ സൈബര്‍ ആക്രമണം തുടരുന്നു. ‘കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പണം അനുവദിക്കാത്തതിനാല്‍ പദ്ധതി നടപ്പായില്ലെന്നും ഞങ്ങളെപ്പോലുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലുള്ള പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും ഞങ്ങള്‍ക്കും ടീച്ചറില്‍നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ട്’ എന്നുമുള്ള വരികളാണ് സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചത്.

ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ടു കാത്ത് ലാബ് അനുവദിച്ചതു സംബന്ധിച്ച പോസ്റ്റിലായിരുന്നു പ്രതിഭയുടെ കമന്റ്. ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചുള്ള കമന്റുകളുടെ പ്രവാഹം തടഞ്ഞ ഈ കമന്റ് സൈബര്‍ പോരാളികളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചതെന്ന് പിന്നീടുള്ള പ്രതിഭയുടെ പോസ്റ്റുകള്‍ നോക്കിയാല്‍ വ്യക്തം.

‘അതേ എംഎല്‍എ സാറേ ഞങ്ങള്‍ സൈബര്‍ ഗുണ്ടകള്‍ തന്നെയാണ്.. ഈ പ്രസ്ഥാനത്തെ ആക്രമിക്കാന്‍ വരുന്നവനെ പ്രതിരോധിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്കു കിട്ടിയ അപരനാമം.

എംഎല്‍എ സാറെ ഈ ഗുണ്ടകള്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കായംകുളം മണ്ഡലത്തില്‍ നിങ്ങള്‍ക്ക് വേണ്ടിയും ശബ്ദിച്ചിരുന്നു… ഇപ്പോ അവരോടു പുച്ഛം തോന്നും നിങ്ങള്‍ക്ക്..
നിങ്ങളില്‍ അഭിമാനമായിരുന്നു. നിങ്ങളുടെ നിയമസഭ പ്രസംഗം കേട്ട് ഒരുപാട് ആവേശം കൊണ്ടിരുന്നു..
ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു. എംഎല്‍എ ആയാലും മന്ത്രി ആയാലും ആയിരങ്ങള്‍ ചോര കൊടുത്ത ഈ പ്രസ്ഥാനത്തെ കരിവാരി തേച്ചാല്‍ അതു കയ്യും കെട്ടി നോക്കിയിരിക്കാന്‍ നിങ്ങള്‍ പറഞ്ഞ ആ ഗുണ്ടകള്‍ തയാറല്ല കേട്ടോ..
പുച്ഛം തോന്നുന്നു നിങ്ങളോടു സ്വന്തം നിലപാട് പറയാന്‍ പോലും ലിപ്റ്റിക്ക് പുരട്ടിയ ഫോട്ടോ ഇടേണ്ട ഗതികേട് നോക്കൂ… ‘ പ്രതിഭയെ പുച്ഛിച്ചുകൊണ്ടുള്ള ഈ കമന്റ് പലതവണ പോസ്റ്റ് ചെയ്താണു സൈബര്‍ പോരാളികള്‍ മറുപടികൊടുത്തത്.

എന്നാല്‍ ‘ഇതെന്തു സ്‌ക്രിപ്റ്റ്, മാറ്റിയെഴുതൂ’ എന്ന് പ്രതിഭയും പരിഹസിച്ചു.

‘ഇന്നലെ വരെ ലൈക്ക് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ലീഗ് പ്രവര്‍ത്തകരോ സംഘികളോ ഇന്നു നിങ്ങള്‍ക്ക് ഈ പോസ്റ്റില്‍ പ്രോത്സാഹനം തരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഇന്ന് ഒരു സൈബര്‍ സഖാവായ ഞാന്‍ ഈ പോസ്റ്റിന് ലൈക്കും കമന്റും തരുന്നു. അഭിവാദ്യങ്ങള്‍ ‘ – ഇതാണ് പ്രതിഭയ്ക്കുള്ള പുതിയ മറുപടി

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

24 minutes ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

39 minutes ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 hour ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

2 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

2 hours ago