Categories: Indiapolitics

ജാമിയ മില്ലിയയിൽ നടന്നത് കരുതിക്കൂട്ടി ആസൂത്രണത്തോടെയുള്ള അക്രമങ്ങള്‍, പോലീസിനെ അക്രമിക്കുന്നതും, ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ബസ് കത്തിക്കുന്നതും വീഡിയോയിൽ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പൗരത്വ ഭേദ​ഗതി നിയമത്തിന്റെ മറവിൽ ജാമിയ മില്യ സര്‍വകലാശാലയിലെ അക്രമകാരികള്‍ നടത്തിയ കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ദേശീയ മാദ്ധ്യമം ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. പൊലീസുകാര്‍ക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം കല്ലെറിയുന്നതും, പൊതുമുതല്‍ നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡിസംബര്‍ 15 ന് 4:30 ന് മാതാ മന്ദിര്‍ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടാമത്തെ സിസിടിവി ക്യാമറ ദൃശ്യത്തില്‍ അക്രമാസക്തരായ കലാപകാരികള്‍ കല്ലെറിഞ്ഞ് പോലീസ് സേനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും, അപകടപ്പെടുത്തുന്നതും കാണാം. വീടുകള്‍ക്ക് പുറത്ത് വച്ചിരിക്കുന്ന ചെടികള്‍ പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൂന്നാമത്തെ സിസിടിവി ക്യാമറ ന്യൂ ഫ്രണ്ട്സ് കോളനിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത് . മാതാ മന്ദിറിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് അക്രമികള്‍ പെട്രോള്‍ പുറത്തെടുക്കുന്നത് കാണാം, ഏതാനും അക്രമികള്‍ ഒരു കുപ്പിയില്‍ പെട്രോള്‍ നിറയ്ക്കുന്നു. തുടര്‍ന്ന് ബൈക്ക് ഓടിച്ച്‌ സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഡിടിസി ബസ്സിനു സമീപത്തേയ്ക്ക് നടക്കുന്നു. പിന്നീട് ഒരാള്‍ ബസ്സിലേക്ക് പ്രവേശിക്കുന്നതും കാണാം. ന്യൂ ഫ്രണ്ട്സ് കോളനിക്കടുത്തുള്ള മാതാ മന്ദിര്‍ റോഡിലേക്ക് പോകുന്ന മഥുര റോഡിലെ ആദ്യത്തെ സിസിടിവി ക്യാമറ കലാപകാരികള്‍ പൊലീസിനു നേരെ കല്ലെറിയുന്നത് വ്യക്തമായി കാണിക്കുന്നു.

അക്രമകാരികള്‍ക്കിടയില്‍ നിന്ന് പൊലീസുകാര്‍ക്ക് നേരെ കല്ലുകള്‍ പതിക്കുന്നതും, അക്രമികള്‍ ഓടി രക്ഷപ്പെടുന്നതും കാണാം. ജനക്കൂട്ടത്തില്‍ ഒളിച്ചിരുന്ന അക്രമികള്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. നാലാമത്തെ സിസിടിവി ക്യാമറയും ന്യൂ ഫ്രണ്ട്സ് കോളനിയിലെ മാതാ മന്ദിര്‍ റോഡിലേതാണ്, അതില്‍ ചില അക്രമികള്‍ അവിടെ നിര്‍ത്തിയിരുന്ന ഒരു ബൈക്കിന് സമീപം വന്നതായും അതിന് തീയിടുന്നതായും വ്യക്തമായി കാണാന്‍ കഴിയും. ബൈക്ക് തീ പിടിക്കുന്നതും, തുടര്‍ന്ന് കത്തുന്ന ബൈക്കിനെ ഡിടിസി ബസ്സിനു സമീപത്തേയ്ക്ക് കൊണ്ടു പോകുന്നതും കാണാം .

കലാപകാരികള്‍ ജാമിയ മില്യ സര്‍വകലാശാല ലക്ഷ്യമാക്കി നീങ്ങുന്നതും, പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ തടയുന്നതും ചില ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനു പുറമെ ഡല്‍ഹി നഗരത്തില്‍ ജാമിയ മില്യയയിലെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥികള്‍ നിരത്തുകള്‍ കൈയ്യേറുകയും ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചെയ്തിരുന്നു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

3 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago