India

അന്തരിച്ച സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ പത്മവിഭൂഷൺ നൽകി ആദരിച്ച് ഭാരതം; രാഷ്‌ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി മക്കളായ കൃതികയും തരിണിയും

ദില്ലി:കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ആദരിച്ച് രാജ്യം. രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകിയാണ് രാജ്യം അദ്ദേഹത്തിന് ആദരിച്ചത്. രാഷ്‌ട്രപതി ഭവനിൽ വെച്ചാണ് പത്മ പുരസ്‌കാരങ്ങൾ നൽകിയത്. ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക റാവത്തും, തരിണി റാവത്തും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത സേവനത്തിന് ആദരവറിയിച്ചാണ് പദ്മ പുരസ്‌കാരം നൽകിയത്.

ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.സൂലൂരില്‍ നിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാല്‍ കൂനൂരിനടുത്ത കാട്ടേരിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.ബിപിൻ റാവത്തും ഭാര്യയും അടക്കം 13 പേരാണ് ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ MI ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

admin

Recent Posts

എകരൂലിലെ 61-കാരന്റെ മരണം കൊലപാതകം ! മർദിച്ചു കൊലപ്പെടുത്തിയത് മകൻ തന്നെയെന്ന് പോലീസ്

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിന്റെ(61) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേവദാസിന്റെ…

4 mins ago

നടന്നത് ലക്ഷങ്ങളുടെ കോഴയിടപാട് ! പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കോഴപ്പണക്കേസിൽ കുരുക്കിലായ സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് എന്ത് ബന്ധം I CSI BISHOP

48 mins ago

കാട്ടാക്കടയില്‍ വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ ! ഭർത്താവിനെ കാണാനില്ല ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിവിളയിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ രഞ്ജിത്തിന്റെ ഭാര്യ…

48 mins ago

എയര്‍ ഇന്ത്യ പ്രതിസന്ധി; കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു; മാനേജ്‌മെന്റും ജീവനക്കാരുമായും ചര്‍ച്ച നടത്തും ; മുപ്പതോളം പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടസ്

ദില്ലി :എയർ ഇന്ത്യയിൽ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. എയർ ഇന്ത്യ ജീവനക്കാരെയും അധികൃതരെയും…

60 mins ago

സ്വകാര്യ ആവശ്യത്തിനായി ജനറൽ ആശുപത്രിയിൽ നിന്ന് സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തി; തിരുവനന്തപുരം ജില്ലാ കളക്ടർക്കെതിരെ പരാതി; മാന്യമായി പെരുമാറിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് കെ ജി എം ഒ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സർക്കാർ ഡോക്ടറെ കളക്ടർ വിളിച്ചു വരുത്തിയതായി പരാതി. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനെതിരെയാണ് പരാതി ഉയർന്നത്.…

2 hours ago

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയത്തിലേക്ക് ; അടുത്ത സാമ്പത്തിക വർഷം മുതൽ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഒരുങ്ങി ഭാരതം

ദില്ലി : ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം…

2 hours ago