Celebration of generations...! Malayalam's acting wonder Mohanlal turned 64; Film world and fans with best wishes for Lalettan
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനവിസ്‌മയത്തിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള എണ്ണിയാലൊടുങ്ങാത്ത അദ്ദേഹത്തിന്‍റെ ആരാധകരും.
മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ
പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ലാലേട്ടൻ. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം, അതാണ് മോഹൻലാൽ.
വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി 1960 മെയ് 21ന് ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. തിരുവനന്തപുരം മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടി മോഹന്‍ലാൽ ബാല്യകാലം ആഘോഷിച്ചത്. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹന്‍ലാല്‍ എംജി കോളേജില്‍ നിന്നു ബികോം ബിരുദം സ്വന്തമാക്കി. സ്കൂള്‍ പഠനകാലത്ത് മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ മോഹൻലാല്‍ കോളേജിൽ എത്തിയതോടെ കഥ മാറി. സിനിമയുമായി ചങ്ങാത്തത്തിലായി.
മലയാള സിനിമയ്‌ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ വാക്കുകൾക്കതീതമാണ്. 1986 മുതൽ 1995 വരെയുള്ള കാലം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സുവർണ കാലഘട്ടം തന്നെയായിരുന്നു. മോഹൻലാലിന്‍റെ അഭിനയ മികവ് പ്രകടമാക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ആരാധകരെ നേടിക്കൊടുത്ത നിരവധി ചലച്ചിത്രങ്ങൾ ഇക്കാലത്ത് ധാരാളമായി പുറത്തിറങ്ങി. മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമൊപ്പം പ്രവർത്തിക്കാൻ ഈ കാലഘട്ടത്തിൽ മോഹൻലാലിന് സാധിച്ചു.
1978ൽ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ചതെങ്കിലും ഈ സിനിമയ്‌ക്ക് പ്രേക്ഷകരിലേക്കെത്താനായില്ല. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് നിർമിച്ച ‘തിരനോട്ടം’ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസങ്ങള്‍ മൂലം പെട്ടിക്കുള്ളിലായി. ഒരു ഹാസ്യകഥാപാത്രത്തെ ആയിരുന്നു ഈ ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
പിന്നീട് 1980ലാണ് മോഹൻലാലിന്‍റെ മുഖം ബിഗ് സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഫാസിൽ സംവിധാനം ചെയ്‌ത, പൂര്‍ണിമ ജയറാം, ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയെന്ന വലിയ ലോകത്തേക്ക് മോഹൻലാലിനെ കൈപിടിച്ചു കയറ്റി. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി ആയിരുന്നു മോഹന്‍ലാലിന്‍റെ തുടക്കം. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം അദ്ദേഹം കാഴ്‌ചവച്ചു.
1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയർത്തിയത് 1986ലെ, തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമയാണ്. പിന്നീടങ്ങോട്ട് വിജയ-പരാജയങ്ങളുടെ ഗ്രാഫ് ഉയർന്നും പൊങ്ങിയും സംഭവബഹുലമായ സിനിമായാത്ര!
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി’ലെ സോളമന്‍, ‘നാടോടിക്കാറ്റി’ലെ ദാസന്‍, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്‌ണന്‍, ‘ചിത്ര’ത്തിലെ വിഷ്‌ണു, ‘കിരീട’ത്തിലെ സേതുമാധവന്‍, ‘ഭരത’ത്തിലെ ഗോപി, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടന്‍, ‘കമലദള’ത്തിലെ നന്ദഗോപന്‍, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്‌ഠന്‍, ‘ഇരുവറി’ലെ ആനന്ദന്‍, ‘സ്‌ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോന്‍, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘ഗുരു’വിലെ രഘുരാമൻ ‘തന്മാത്ര’യിലെ രമേശന്‍ നായര്‍, ‘പരദേശി’യിലെ വലിയകത്ത് മൂസ, ‘ഭ്രമര’ത്തിലെ ശിവന്‍ കുട്ടി, ‘സാഗർ ഏലിയാസ് ജാക്കി’, ‘വടക്കുംനാഥനി’ലെ ഭരത പിഷാരടി, ‘ഛോട്ടാമുംബൈ’യിലെ വാസ്‌കോ, ‘ദൃശ്യ’ത്തിലെ ജോർജുകുട്ടി തുടങ്ങിയവ മോഹന്‍ലാലിന്‍റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.
രാംഗോപാല്‍ വര്‍മയുടെ ‘കമ്പനി’, മണിരത്‌നം സംവിധാനം ചെയ്‌ത ‘ഇരുവര്‍’ തുടങ്ങിയവ മോഹന്‍ലാലിന്‍റെ ശ്രദ്ധേയമായ അന്യഭാഷ ചിത്രങ്ങളിൽപ്പെടും. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട മോഹന്‍ലാല്‍ ഇന്നും ആരാധകപിന്തുണയിൽ ഏറെ മുന്നിലാണ്. ബോക്‌സ് ഓഫിസിൽ റൊക്കോർഡുകൾ സൃഷ്‌ടിക്കാനും മോഹന്‍ലാല്‍ ചിത്രങ്ങൾ മുൻപന്തിയിലാണ്. ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ മലയാള ചിത്രം മോഹന്‍ലാൽ – വൈശാഖ് കൂട്ടുകെട്ടിന്‍റെ ‘പുലിമുരുഗൻ’ ആയിരുന്നു.
ഇനിയുമെത്രയോ സിനിമകൾ, വേഷങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ സംവിധാന കുപ്പായത്തിലും അരങ്ങേറാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് മലയാളത്തിന്‍റെ അഭിനയ കുലപതി. പകരംവയ്‌ക്കാനില്ലാത്ത പകർന്നാട്ടങ്ങൾകൊണ്ട് വിസ്‌മയമായിത്തീർന്ന മോഹൻലാൽ സംവിധായകനായി എത്തുമ്പോൾ എന്തൊക്കെ അത്ഭുതങ്ങൾ പിറക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…