politics

മുഖ്യമന്ത്രിയുടെ യു.എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്‍റെ അനുമതി;മുഖ്യമന്ത്രിയുടെ സംഘത്തിൽ സ്പീക്കറും ധനമന്ത്രിയും അടക്കം 11 പേർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രം അനുമതി നൽകി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യന്റെ യുഎസ് സന്ദര്‍ശനം. അതേസമയം, മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് നേരത്തെ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തിലുണ്ട്. അമേരിക്കയിലും സൗദി അറേബ്യയിലുമാണ് ലോക കേരളസഭയുടെ മേഖല സമ്മേളനം നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസിലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ റീജണല്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തുകയും ചെയ്യും.

anaswara baburaj

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

1 min ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

24 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

30 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

57 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago