Central agencies have launched a vigorous investigation into threats to India's aviation and railway systems; The help of social media platform X and Meta was sought
ദില്ലി : ഭാരതത്തിലെ വിമാനങ്ങളും റെയിൽവേ സംവിധാനവും നേരിടുന്ന ഭീഷണികളെക്കുറിച്ച് അന്വേഷണം ശക്തമാക്കുന്നതിനായി, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ എക്സിന്റെയും മെറ്റയുടെയും സഹായം തേടി കേന്ദ്ര ഏജൻസികൾ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിമാനക്കമ്പനികൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉയർന്നതോടൊപ്പം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയിൽവേ ട്രാക്കുകളിൽ സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം വിമാനക്കമ്പനികൾ 200-ലധികം വ്യാജ ബോംബ് ഭീഷണികൾ നേരിടേണ്ടിവന്നതായി അറിയുന്നു. വ്യോമയാന മന്ത്രാലയവും ഐടി മന്ത്രാലയവും ചേർന്ന് ഈ ഭീഷണികളെ നിരീക്ഷിച്ച് വരികയാണ്. അതേസമയം, റെയിൽവേ മന്ത്രാലയവും ട്രാക്കുകളിൽ കണ്ടെത്തുന്ന വസ്തുക്കളെ സംബന്ധിച്ച വിശദമായ പരിശോധനകൾ നടത്തുന്നു.
സോഷ്യൽ മീഡിയയിൽ ക്രിമിനൽ കാര്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി എക്സ്, മെറ്റ എന്നിവയുടെ പിന്തുണ ആവശ്യപ്പെട്ടതായി കേന്ദ്രം അറിയിച്ചു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…