ദില്ലി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ദീർഘകാല സാമ്പത്തിക വളർച്ചയ്‌ക്കും സുസ്ഥിര വികസനവും മുന്നിൽ കണ്ട് ഒൻപത് മേഖലകൾക്കാണ് 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് ഊന്നൽ നൽകുന്നത്. കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം തുടങ്ങി ഒൻപത് മേഖലകൾ കേന്ദ്രീകരിച്ചാണ് വികസനം നടപ്പാക്കുക.
കർഷകർക്ക് പ്രത്യേക പരിഗണന നൽകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ ആരംഭിച്ചത്. കാർഷിക മേഖലയ്ക്ക് 1.52 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. കൂടാതെ, പിഎം ആവാസ് യോജനയിലൂടെ നഗരങ്ങളിൽ 1 കോടി വീടുകൾ നിർമിച്ചു നൽകും. 10 ലക്ഷം കോടി രൂപ ഇതിനായി നീക്കിവയ്ക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം, യുവാക്കൾക്ക് ആശ്വാസമേകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയതായി ജോലിയ്ക്ക് കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് വിഹിതമായി ആയിരിക്കും ഇത് നൽകുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
അതേസമയം, ബജറ്റിൽ രാജ്യത്തിന്റെ നാരീശക്തികൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. വനിതാ ശാക്തീകരണത്തിനായി മാത്രം 3 ലക്ഷം കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിയ്ക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, കൂടുതൽ വർക്കിങ് വുമൺ ഹോസ്റ്റലുകൾ രാജ്യത്ത് സാധ്യമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കൂടാതെ, കാൻസർ മരുന്നിന് വില കുറയും. മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെയും ചാർജറിന്റെയും വില കുറയും. ഫോൺ ഇറക്കുമതി തീരുവ കുറച്ചു. സ്വർണ്ണം, വെള്ളി എന്നിവയുടെ വിലകൾ കുറയും. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയും വെള്ളിയുടെ തീരുവയും കുറച്ചു.
കൂടാതെ, 20 ധാതുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും, പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കും. ആഭ്യന്തര മൂല്യവർധന ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം. അതേസമയം, വസ്ത്രങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇവയ്ക്കും വില കുറയും. തുകൽ ഉൽപ്പനങ്ങൾക്കും താരതമ്യേന വിലകുറയും. കൂടാതെ, പ്ലാസ്റ്റിക്കിന് കസ്റ്റംസ് ഡ്യൂട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇവയ്ക്ക് വില വർദ്ധിക്കും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കുമെന്നും ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ബജറ്റിലെ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങൾ :
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…