India

നിമിഷപ്രിയയുടെ മോചന വിഷയം ; ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ,കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മദ്ധ്യസ്ഥ ചർച്ചകൾ തുടരുന്നു

ദില്ലി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബൈയിൽ നേരിട്ട് ചർച്ച നടത്തും.കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളുമായി മധ്യസ്ഥർ വഴി കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെയാണ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്ക ഉയർന്നത്.

എന്നാൽ കേസ് യെമൻ സുപ്രീം കോടതി വീണ്ടും പരിഗണിക്കാൻ പോകുകയാണെന്നതിന് ശിക്ഷ വേഗത്തിലാക്കുന്നു എന്ന അർഥമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചുവിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ ബന്ധുക്കളുള്ളത്. അതിനാൽ ഇവരുമായി യെമൻ സർക്കാരിന് നേരിട്ട് ഇടപെടാനാകില്ല. മധ്യസ്ഥരുമായി നേരിട്ടുള്ള ചർച്ചകൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഉടനെ ദുബൈയിലെത്തും.

Anusha PV

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago