russiaukraineoperation ganga
ദില്ലി: റഷ്യ-യുക്രൈൻ യുദ്ധപശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയ പൗരന്മാര്‍ക്കായി അതിവേഗ നീക്കം നടത്തി കേന്ദ്രസര്‍ക്കാര്‍. യുക്രൈനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യന്‍ വ്യോമസേനയോട് തയ്യാറാവാനാണ് കേന്ദ്രം അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
4 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നാല് സ്വകാര്യവിമാനങ്ങള്‍ പുറപ്പെടുന്നതിനൊപ്പം ഡോണിയര്‍ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുളള സൈനികരും യുക്രൈനിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പറന്നിറങ്ങുമെന്നാണ് പുറത്തുവരുന്നസൂചന. ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാന്‍ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങള്‍ യമനിലും അഫ്ഗാനിലും ഇന്ത്യക്കായി നിരവധി രക്ഷാ പ്രവര്‍ത്തനം നടത്തി ലോക ശ്രദ്ധനേടിയതാണ്.
അതേസമയം കീവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം മുന്നേറുന്ന സാഹചര്യത്തിലാണ് വിവിധ നഗരങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗ നീക്കം നടത്തുന്നത്. വ്യോമസേന C-17 വിമാനങ്ങളാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ചൊവ്വാഴ്ച ദൗത്യത്തിനായി പുറപ്പെടുന്നത്. എന്നാൽ നിലവില്‍ റൊമാനിയ, ഹംഗറി എന്നീ പടിഞ്ഞാറന്‍ മേഖലയിലെ അയല്‍ രാജ്യങ്ങളുടെ സഹായത്താലാണ് ഇന്ത്യന്‍ പൗരന്മാരെ ഏകോപിപ്പിച്ച് രക്ഷാ ദൗത്യം നടക്കുന്നത്. 14000 പേരെയാണ് നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ളത്.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…