CRIME

സിദ്ദിഖ് കാപ്പനെ അനുകൂലിച്ച് വാര്‍ത്തകള്‍ നൽകുന്നു: ന്യൂസ് പോര്‍ട്ടലുകൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അനുകൂലിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കുരുക്ക് വീഴും. ലക്‌നൗ ജയിലിലുള്ള സിദ്ദിഖ് കാപ്പനെ അനുകൂലിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

പ്രമുഖ ന്യൂസ് പോര്‍ട്ടലുകളായ ന്യൂസ് ലോണ്‍ട്രി, ദി ന്യൂസ് മിനിറ്റ് എന്നീവയ്‌ക്കെതിരെയാണ് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടത്. നിലവില്‍ പോര്‍ട്ടലുകളുടെ ഫണ്ടിങ് പരിശോധിക്കാനാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിനു ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കേന്ദ്രത്തിന് ലഭിച്ച സൂചന പ്രകാരം ചില ദേശവിരുദ്ധ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്ന് ഈ പോര്‍ട്ടലുകള്‍ക്കും വലിയ തുക സംഭാവനയായി ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മാത്രമല്ല നേരത്തെ ചില തീവ്ര ന്യൂനപക്ഷ സംഘടനയിലെ ആളുകള്‍, കാപ്പന്‍ കേസില്‍ യുപി പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് മൊഴി നല്‍കിയ സാക്ഷികളെ വേട്ടയാടിയിരുന്നു. കൂടാതെ വ്യാജവാര്‍ത്തകളെ തുടര്‍ന്ന്, കേസിലെ ചില സാക്ഷികള്‍ക്ക് മതതീവ്ര സംഘടനകളില്‍ നിന്ന് ഭീഷണി മെയിലുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പിന്നിൽ ഈ പോര്‍ട്ടലുകളുടെ പ്രചരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ യുപി സര്‍ക്കാരും ഇത് ഗൗരവമായി എടുത്തിട്ടുണ്ട്.

ഇതും കൂടാതെ സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ അഭിമുഖങ്ങളും ഈ ന്യൂസ് പോര്‍ട്ടലുകള്‍ വളരെ വാര്‍ത്താ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഇഇതൊക്കെ കൊണ്ടാണ് പോര്‍ട്ടലുകള്‍ക്കെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

admin

Recent Posts

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

4 mins ago

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

26 mins ago

ഒരു തരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം!പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യമാണ് ഒരു കൂട്ടം ആളുകൾക്ക് ;ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു…

28 mins ago

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ! കേരളം ഗുണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഇന്ന് ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇവരെ…

29 mins ago

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും…

34 mins ago

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

1 hour ago