Kerala

സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

തൃശൂർ: തൃശ്ശൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ചേർപ്പ് സ്വദേശി സുനിലിനെ ആണ് അറസ്റ്റ് ചെയ്തത്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിനാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സാബുവിന്റെ സുഹൃത്താണ് സുനിൽ.

മാർച്ച് 19ന് അർദ്ധരാത്രിയാണ് സംഭവം നടക്കുന്നത്. മുത്തുള്ളിയാൽ സ്വദേശി കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. തുടർന്ന് ബാബുവിന്റെ കൊലപാതകത്തിൽ സഹോദരൻ കെജെ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ബാബുവിനെ അനിയൻ സാബു കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.പിന്നീട് മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തത്.

B4 Admin

Recent Posts

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

3 minutes ago

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

6 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

7 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

7 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

8 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

9 hours ago