ദില്ലി: രാജ്യത്ത് ഏറെ അപകടം പിടിച്ച തോട്ടിപ്പണി, ശുചീകരണ തൊഴിലാളികളുടെ അപകട മരണങ്ങൾ ഇന്ത്യയിൽ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ പുറത്തുവരുന്നു . 2019 ൽ 118 പേർ മരണമടഞ്ഞ സ്ഥാനത്ത് 2021 ആയപ്പോഴേക്കും 24 ആയി കുറഞ്ഞതായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം സഹമന്ത്രി രാംദാസ് അതാവാലെ രാജ്യസഭയിൽ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഓടകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ അപകടകരമായ വിധത്തിൽ വൃത്തിയാക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങൾ, 2013ലെ ‘തോട്ടിപ്പണി നിരോധന പുനരധിവാസ ചട്ടങ്ങൾ’ പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളുടെ ലംഘനം എന്നിവ സർക്കാർ ഗൗരവത്തോടെയാണ് കണക്കിലെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് ഇത്തരത്തിലുളള മരണം തുടർക്കഥയായതോടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിച്ചു തുടങ്ങിയത്. ഇവർക്ക് ആവശ്യമായ യന്ത്രസഹായം എത്തിച്ചും കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ നൽകുകയുമായിരുന്നു സർക്കാർ സ്വീകരിച്ച ആദ്യ നടപടികൾ. രാജ്യത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകൽ, അവർക്ക് ആവശ്യമായ യന്ത്ര സഹായം ലഭ്യമാക്കൽ തുടങ്ങിയ നടപടികളിലൂടെയാണ് കാലങ്ങളായി ജീവൻ പണയം വെച്ച് ഇത്തരം ജോലി ചെയ്തിരുന്നവരെ സർക്കാർ സഹായിച്ചത്.
‘പ്രധാനമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു ഇതിനുളള നടപടികൾ സ്വീകരിച്ചത്. കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ മന്ത്രാലയം, കുടി വെള്ള-ശുചിത്വ വകുപ്പ് എന്നിവയുമായുള്ള ചർച്ചകളിലൂടെ, യന്ത്രവൽകൃത ശുചീകരണ സംവിധാനം ലക്ഷ്യമിട്ടുള്ള ഒരു ദേശീയനയത്തിനു രൂപം നൽകി. യന്ത്രവത്കൃത ശുചീകരണ പ്രവർത്തനങ്ങൾക്കായി മികച്ച പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി, മുനിസിപ്പാലിറ്റി ജീവനക്കാർ, കരാറുകാർ എന്നിവർക്ക് ഓടകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവയുടെ യന്ത്രവൽകൃത ശുചീകരണം സംബന്ധിച്ച പരിശീലനം, സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യങ്ങളുടെ നീക്കം, ഗതാഗതം, സംസ്‌കരണം എന്നിവയ്‌ക്കായി പ്രത്യേക സംവിധാനങ്ങൾ സജ്ജമാക്കൽ, ഓടകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച പരാതി സ്വീകരണത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുടങ്ങിയവ ഈ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്’- രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…