പ്രതീകാത്മക ചിത്രം
റോഡപകടങ്ങളും റോഡപകടങ്ങളിലുണ്ടാകുന്ന മരണ നിരക്കും കുറയ്ക്കുന്നതിനായി സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. 2026 ജനുവരി ഒന്നു മുതൽ നിർമിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങൾക്കും ആന്റി-ലോക്ക് ബ്രേക്കുകൾ അഥവാഎബിഎസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. 125 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ സിംഗിൾ-ചാനൽ എബിഎസ് നിർബന്ധമാക്കിയിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് 1.96 കോടി ഇരുചക്രവാഹനങ്ങളാണ് വിറ്റത്. ഇതിൽ 1.53 കോടിയിലധികം ഇരുചക്രവാഹനങ്ങൾക്ക് 125 സിസിക്ക് തുല്യമോ അതിൽ കുറവോ എൻജിൻ ശേഷിയാണുള്ളത്. ഇത് മൊത്തത്തിലുള്ള വാർഷിക ഇരുചക്രവാഹന വിൽപനയുടെ 78 ശതമാനത്തിൽ കൂടുതലാണ്.
എബിഎസ് നിര്ബന്ധമാക്കിയതിനോടൊപ്പം നിർമാതാക്കളും ഇരുചക്രവാഹന ഡീലർമാരും ഓരോ ഇരുചക്രവാഹനത്തോടൊപ്പവും രണ്ട് ബിഐഎസ് അംഗീകൃത ഹെൽമെറ്റുകൾ നൽകണമെന്നും നിർബന്ധമാക്കും.
ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ ഏകദേശം 44 ശതമാനവും ഇരുചക്രവാഹന ഉപയോക്താക്കളാണെന്നതും ഹെൽമെറ്റ് ധരിക്കാത്തത് മൂലം തലയ്ക്കേൽക്കുന്ന പരിക്കുകളാണ് ഈ മരണങ്ങളിൽ പലതിനും കാരണം.ഇത് കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…