ദില്ലി : ഭാരതത്തിൽ നിന്ന് 41 നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് കാനഡ. 21 പേര്‍ ഒഴിച്ചുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് 41 നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബവും ഇന്ന് രാജ്യം വിട്ടു. 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്ക് ഇന്ത്യയിലുണ്ടായിരുന്നത്. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും കാനഡയിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ കാനഡയ്ക്ക് നിർദേശം നൽകിയത്.
ഇന്ത്യയിലെ ചില എംബസികളും കോണ്‍സുലേറ്റുകളും കാനഡ അടച്ചുപൂട്ടി. ഇന്ത്യയിലുള്ള കാനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള യാത്രാ നിര്‍ദേശവും കാനഡ പുതുക്കി. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു എന്നീ നഗരങ്ങളിലുള്ള പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കിടരുതെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ പൗരന്‍മാര്‍ ദില്ലിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുംബൈ, ചണ്ഡിഗഢ്, ബെംഗളൂരു നഗരങ്ങളിലെ കോണ്‍സുലേറ്റുകളാണ് അടച്ചു പൂട്ടിയത്.
ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…