India

സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി; 5 ജഡ്‌ജിമാർ സുപ്രീംകോടതി ജഡ്ജി പദവിയിലേക്കുയർന്നു

ദില്ലി : സുപ്രീം കോടതി ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശയ്ക്ക് ഒടുവിൽ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. രാഷ്ട്രപതി ദ്രൗപദി മുർമു കൊളീജിയം ശുപാർശയിൽ ഒപ്പുവച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ . ഇതിൻ പ്രകാരം 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തപ്പെടും. രാജസ്ഥാൻ, പട്ന, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും പട്ന, അലഹാബാദ് ഹൈക്കോടതി ജഡ്‌ജിമാർക്കുമാണ് നിയമനം. നിയുക്ത ജഡ്ജിമാർ തൊട്ടടുത്ത പ്രവർത്തി ദിനമായ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി.സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസാനുദ്ദീൻ അമാനുല്ല, അലഹാബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവർക്കാണ് സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാന കയറ്റം ലഭിച്ചത്.

2022 ഡിസംബർ 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, ഈ അഞ്ച് ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ നൽകിയത്. ഈ ശുപാർശ കേന്ദ്രം മടക്കിയിരുന്നു.ഇതിൽ സുപ്രീംകോടതി അനിഷ്ടം രേഖപ്പെടുത്തിയിരുന്നു. അനുവദനീയ അംഗബലം 34 ആണെങ്കിലും നിലവിൽ 27 ജഡ്ജിമാർ മാത്രമാണ് സുപ്രീം കോടതിയിലുള്ളത്.

ഇതിനിടയിൽ കഴിഞ്ഞയാഴ്ച രണ്ടു പേരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. സർക്കാർ തീരുമാനം വൈകിയ സാഹചര്യത്തിലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ എന്നിവരുടെ പേരും ശുപാർശ ചെയ്തത്. എന്നാൽ നിലവിൽ ഇതിൽ തീരുമാനമായിട്ടില്ല

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

4 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

5 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

5 hours ago