Kerala

“കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നു!! ഇടത് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു !!!” -സംസ്ഥാനസർക്കാരിനെതിരെ തുറന്നടിച്ച് കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കേരളത്തിൽ ഇടത് സർക്കാർ അട്ടിമറിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. കേന്ദ്രസർക്കാരിന്റെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കേരള സർക്കാരിന്റെ പരിപാടിയായി അവതരിപ്പിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കേന്ദ്രസർക്കാരിന്റെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കേരള സർക്കാരിന്റെ പരിപാടിയായി അവതരിപ്പിക്കുന്നത് ലജ്ജാകരമാണ്. പിഎം പോഷൺ അഭിയാൻ കേന്ദ്രസർക്കാർ പദ്ധതിയാണ്. അതിന്റെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് കൊടുക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റി പത്രത്തിൽ പരസ്യം ചെയ്യുകയാണ്. കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിയാണിത്. പത്ത് ലക്ഷത്തി അറുപത്തി ഏഴായിരം സർക്കാർ എയിഡഡ് സ്കൂളുകളിൽ 11 കോടി വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുന്നതാണ് പിഎം പോഷൺ അഭിയാൻ. എന്നാൽ കേരളത്തിൽ അതിന്റെ പേര് മാറ്റി അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് 12,000 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. 26 ലക്ഷം കുട്ടികൾക്ക് ഇതിലൂടെ ഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് വേണ്ടി കേന്ദ്രസർക്കാർ 12,467 കോടി രൂപ ചെലവഴിച്ചു. ഇരുപത്തഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം മെട്രിക്ക് ടൺ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു. രാജ്യത്തെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാണിത്. ഇതൊരു ജീവകാരുണ്യ പ്രവർത്തനം കൂടിയാണ്. എന്നാൽ ഈ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രം കൊടുക്കുന്ന പണം സംസ്ഥാനം കൃത്യമായി വിനിയോഗിക്കാതെ വന്നപ്പോൾ അദ്ധ്യാപകർക്ക് പോക്കറ്റിൽ നിന്നും പണമെടുത്ത് ഉച്ചഭക്ഷണം നൽകേണ്ടി വന്നിരുന്നു. സംസ്ഥാനം മറ്റെല്ലാ കാര്യത്തിലും എന്ന പോലെ ഫണ്ട് വഴിമാറ്റി ചിലവഴിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം അവഗണിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

പിഎം ശ്രീ പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കാൻ സംസ്ഥാനത്തിന് 1 കോടി 13 ലക്ഷം രൂപ കേന്ദ്രം നീക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ഗുണം ഓരോ സ്കൂളിനും കിട്ടേണ്ടതാണ്. എന്നാൽ സംസ്ഥാനം ഇതിൽ ഒപ്പുവെക്കുന്നില്ല. തികച്ചും രാഷ്ട്രീയപ്രേരിതമായ കാര്യങ്ങളാണ് അതിന് കാരണം. മറ്റു സംസ്ഥാനങ്ങൾ എല്ലാം ഇത് ചെയ്യുമ്പോഴാണ് കേരളം മാറിനിൽക്കുന്നത്. ദേശീയപാത വികസനത്തിന് കൊടുക്കുന്ന തുകയുടെ 30 ശതമാനം പോലും കേരളം ചിലവഴിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങൾ 100 ശതമാനം ചിലവഴിക്കുന്നു. കേന്ദ്രപദ്ധതികൾ എല്ലാം ഇവിടെ അട്ടിമറിക്കപ്പെടുന്നു. പല കേന്ദ്രപദ്ധതികളും നടപ്പാക്കുന്നില്ല. പലതും പേര് മാറ്റി വികലമാക്കുന്നു”- കുമ്മനം രാജശേഖരൻ പറഞ്ഞു.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

10 hours ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

10 hours ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

12 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

13 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

15 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

15 hours ago