Arrest
കോയമ്പത്തൂര്‍: വഴി ചോദിക്കാനെന്ന വ്യാജേന എത്തി മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയില്‍ മോഷണം നടന്നത്.
വഴി ചോദിക്കാനെന്ന വ്യാജേന ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കടയിലേക്ക് കയറി ഉടമ ധനലക്ഷ്മിയുടെ അഞ്ചര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രദേശത്തെ 17കാരനാണ് മറ്റൊരു പ്രതി. ഫൈസല്‍ റഹ്മാനാണ് മാലപൊട്ടിച്ചത്. കുനിയമത്തൂരും പരിസരങ്ങളിലുമായി നടന്ന അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ ഫൈസല്‍ റഹ്മാന് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…