climate

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് മുന്നിയിപ്പ് ; മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യതയുള്ളത്.

കോമറിൻ മേഖലയിൽ നിന്ന് മദ്ധ്യ – പടിഞ്ഞാറൻ ആന്ധ്രാ തീരത്ത് കിഴക്കൻ കാറ്റിന്റെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തൽഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മിതമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചുള്ളിമാനൂർ മുതൽ പാലോട് വരെയാണ് വെള്ളം കയറിയിരിക്കുന്നത്. പല ഭാഗങ്ങളെയും വീടുകളിലും മറ്റും വെള്ളം കയറിയതായും പ്രദേശവാസികൾ പറയുന്നു.

anaswara baburaj

Recent Posts

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

16 mins ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

30 mins ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

36 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം; വരൻ രാഹുലിനെതിരെ വധശ്രമത്തിനു കേസ്; യുവതിയെ വനിത ശിശുവികസന വകുപ്പ് പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…

43 mins ago

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

1 hour ago