panchabu-congrss
ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്.
ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറുന്നത്.
ചണ്ഡീഗഡില്‍ ബി ജെ പി ഓഫീസില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഇവരുടെ പാര്‍ട്ടി പ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ മാസമാണ് മുന്‍ പി സി സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി ജെ പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നു ആരോപിച്ചുകൊണ്ടാണ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…