Saturday, May 4, 2024
spot_img

കോൺഗ്രസ് തകർന്നടിയുന്നു: നാല് സംസ്ഥാനങ്ങളില്‍ ബിജെപി കുതിപ്പ് തുടരുന്നു; പഞ്ചാബില്‍ എഎപി

വോട്ടെണ്ണൽ ആരംഭിക്ക് നാല് മണിക്കൂർ പിന്നിടുമ്പോൾ ചരിത്രം മാറ്റിക്കുറിച്ച് ബിജെപി അധികാര തുടർച്ചയിലേക്ക്. അഞ്ചിൽ നാലിടത്തും ബിജെപി മുന്നേറുന്നു. ഏറ്റവും പ്രതീക്ഷയോടെ നോക്കുന്ന യുപിയില്‍ 264 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 22,000ന് മുകളിലാണ് ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭൂരിപക്ഷം.

അതേസമയം ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു. മാത്രമല്ല 2017നെ അപേക്ഷിച്ച് എസ്പി നില മെച്ചപ്പെടുത്തി. 125 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

ഗോവയിൽ ബിജെപി വലിയ മുന്നറ്റത്തിലാണ്. 18 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിലവില്‍ ലീഡ് ഉയര്‍ത്തി. കോണ്‍ഗ്രസ് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു.

ഉത്തരാഖണ്ഡില്‍ ചരിത്രം മാറ്റിക്കുറിക്കുകയാണ് ബിജെപി. 44 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 22 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി മുന്നിലാണെങ്കിലും മുഖ്യമന്ത്രി പു്കര്‍ സിങ് ധാമി പിന്നിലാണ്. മണിപ്പൂരില്‍ ബിജെപി 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 13ലും കോണ്‍ഗ്രസ് 9 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

പഞ്ചാബില്‍ 88 സീറ്റിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരം ഉറപ്പിച്ചു. കോണ്‍ഗ്രസ് 14 സീറ്റുകളിൽ ഒതുങ്ങി. എസ്എഡി പത്തിലും ബിജെപി-അമരീന്ദര്‍ സഖ്യം നാല് സീറ്റിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിന്നിലാണ്.

Related Articles

Latest Articles