പത്തനംതിട്ട: ശബരിമലയിലെ ആചാര ലംഘനത്തില്‍ പ്രതിഷേധിച്ച് 2019 ജനുവരി രണ്ടിന് പന്തളത്ത് നടന്ന പ്രകടനത്തിന് നേരെ സിപിഎമ്മുകാര്‍ നടത്തിയ കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കൊലപാതകക്കേസ് പോലീസ് അട്ടിമറിക്കുന്നു. സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇവരില്‍ ചിലരെ പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതിനായി സംഭവത്തിന് ദൃക്‌സാക്ഷികളായ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുടെ മൊഴി പോലീസ് തിരുത്തുകയായിരുന്നു. ഈ പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയല്ല കോടതിയില്‍ സമര്‍പ്പിച്ചത്.
കേസ് ദുര്‍ബ്ബലപ്പെടുത്താനും സിപിഎമ്മുകാരെ രക്ഷിക്കാനുമുള്ള ആസൂത്രിത നീക്കമാണ് പോലീസിന്‍റേത്. എഫ്‌ഐആറിലെ നാലാം പ്രതി സന്ദീപ്, ആറാം പ്രതി വിഷ്ണു എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനപ്രതികള്‍ക്ക് സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടെയും ചുമതലകളില്‍ സ്ഥാനക്കയറ്റം നല്‍കിയത് നേരത്തെ വാര്‍ത്തയായിരുന്നു. സിപിഎമ്മുകാരെ രക്ഷിക്കാന്‍ പാര്‍ട്ടിയും പോലീസും ഒത്തുകളിക്കുകയാണ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനും തയാറായിട്ടില്ല.
കേസിലെ സാക്ഷികളുടെ മൊഴി തിരുത്തിയ സംഭവത്തില്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ശബരിമല കര്‍മസമിതി പരാതി നല്‍കിയിട്ടുണ്ട്. കേസിലെ ദൃക് സാക്ഷികളായ പുതുശേരി വീട്ടില്‍ അരുണ്‍കുമാര്‍, അജിത്ത് ഭവനം രഘുനാഥപിള്ള എന്നിവരുടെ ശരിയായ മൊഴി നിയമപരമായി രേഖപ്പെടുത്താന്‍ പോലീസ് തയാറാവണമെന്നും മൊഴി തിരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.കെ. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല കര്‍മസമിതി ഭാരവാഹികളും കേസിലെ സാക്ഷികളുമായ അരുണ്‍കുമാര്‍, രഘുനാഥപിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…