മഹാബലിപുരം: ശുചിത്വ ഭാരതം എന്നത് ജനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക മാത്രമല്ലാതെ പാലിക്കുന്നത് എങ്ങിനെയെന്നും കാണിച്ചു തന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം പ്രഭാത സവാരി നടത്തുന്നതിനിടെയാണ് മഹാബലിപുരം ബീച്ചില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും മാറ്റിക്കൊണ്ടാണ് മോദി ശുചിത്വം കൈവരിക്കുന്നത് അങ്ങിനെ ജനങ്ങള്‍ക്ക് മതൃകയായിരിക്കുന്നത്.
മുപ്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരനായ ജയരാജിന് കൈമാറുകയും ചെയ്യുന്നുണ്ട്. ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് മൂന്നു വര്‍ഷത്തിനകം രാജ്യത്തെ മുക്തമാക്കുകയാണ് സ്വച്ഛഭാരത മിഷന്‍റെ അടുത്ത ലക്ഷ്യമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അത് പ്രവര്‍ത്തിയിലൂടെയും മോദി കാണിച്ചു തന്നത്.
പ്രഭാത സവാരി പ്ലോഗിങ് ആയിക്കൂടി വിനിയോഗിച്ചെന്ന് അതിനു ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യായാമത്തിനായി പോകുമ്പോള്‍ വഴിയരികിലെ മാലിന്യങ്ങള്‍ കൂടി എടുത്ത് മാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിങ്. വിദേശ രാജ്യങ്ങളില്‍ പലരും ഇത് അനുവര്‍ത്തിക്കുന്നുണ്ട്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…