ദില്ലി- മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഷീല ദീക്ഷിതിൻ്റെ മരണത്തിനു കാരണം പി സി ചാക്കോയുമായി ഉണ്ടായ സംഘർഷത്തിൻ്റെ മാനസ്സിക സമ്മർദ്ദം മൂലമാണെന്ന് ഗുരുതര ആരോപണം.ഷീല ദീക്ഷിതിൻ്റെ അവസാന നാളുകളിൽ കോണ്‍ഗ്രസ് ഡൽഹി ഘടകത്തിന്‍റെ ചുമതല വഹിച്ചിരുന്ന പി സി ചാക്കോയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അഭിപ്രായ ഭിന്നതകൾ ഇരുവരും തമ്മിൽ ഉരുത്തിരിഞ്ഞിരുന്നു, ഇത് പിന്നീട് പ്രസ്താവനാ യുദ്ധങ്ങളിലേക്കും നീണ്ടു.പി സി ചാക്കോ ഷീല ദീക്ഷിതിൻ്റെ ആരോഗ്യത്തെ കുറിച്ചും അധിക്ഷേപിച്ചു സംസാരിച്ചു എന്നാണ് ആരോപണം .
ഈ സംഭവങ്ങളുടെയൊക്കെ മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ഷീല ദീക്ഷിതിൻ്റെ അപ്രതീക്ഷിത മരണം എന്നാണ് മകൻ സന്ദീപ് ദീക്ഷിത് ആരോപിക്കുന്നത്.ഈ കാര്യങ്ങൾ ഒക്കെ ചൂണ്ടിക്കാട്ടി സന്ദീപ് ദീക്ഷിത് പി സി ചാക്കോയ്ക്ക് കത്ത് അയച്ചിരുന്നു.തന്‍റെ അമ്മയുടെ മരണത്തിന് പി സി ചാക്കോയാണ് ഉത്തരവാദിയെന്ന നിലയിലാണ് സന്ദീപ് ദീക്ഷിത് അയച്ച കത്തിൻ്റെ ഉള്ളടക്കം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
സന്ദീപ് ദീക്ഷിതിന്‍റെ കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച പി സി ചാക്കോ പക്ഷെ കത്തിലെ ആരോപണങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സന്ദീപ് ദീക്ഷിത് തനിക്കയച്ച കത്ത് സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു എന്നാണ് പിസി ചാക്കോ പറയുന്നത്. എന്നാൽ താൻ അയച്ചത് വക്കീൽ നോട്ടീസ് അല്ല എന്നും പിസി ചാക്കോയ്ക്ക് അയച്ച വ്യക്തിപരമായ കത്താണെന്നുമാണ് സന്ദീപ് ദീക്ഷത് പറയുന്നത്. ഡൽഹിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൂടിയാണ് ഷീല ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിത്.
അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലാപം മൂർച്ഛിക്കുന്നത് പാർട്ടി സംവിധാനങ്ങളിൽ പ്രസിഡന്‍റായ സോണിയ ഗാന്ധിക്കുള്ള പിടി അയയുന്നത് കൊണ്ടാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് , രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് സൽമാൻ ഖുർഷിദ് രംഗത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. യുവ നേതാവ് ജ്യോതിരാജിത്യ സിന്ധ്യ ഉൾപ്പടെ പല നേതാക്കളും പാർട്ടി നേതൃത്വത്തോട് കടുത്ത അമര്‍ഷത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…
ഭാരതത്തിന്റെ പൈതൃകസമ്പത്ത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് തിരിച്ചെത്തിച്ച മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തമിഴ്‌നാട് പൊലീസിന്…
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…