India

സാങ്കേതിക തടസ്സം പരിഹരിച്ചു; ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. 20-നും 23-നും ഇടയിൽ വിക്ഷേപിക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ ദിവസങ്ങൾക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ 21-ന് ഉച്ചയ്ക്കുശേഷമോ 22-ന് പുലർച്ചെയ്‌ക്കോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം ഔദ്യാഗികപ്രഖ്യാപനമുണ്ടാകും. 23-നുശേഷമാണ്‌ വിക്ഷേപണമെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്ററിന്റെ കാലാവധി ഒരുവർഷത്തിൽനിന്ന് ചുരുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശനിലയത്തിൽനിന്ന് 15-ന് പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടർന്ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിെവക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി എസ് എൽ വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബർ ആറിന് പേടകത്തിൽ നിന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബർ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ എസ് ആർ ഒ യുടെ നീക്കം.

admin

Recent Posts

ലോകം ആശങ്കയുടെ മണിക്കൂറുകളിൽ ! എന്താണ് സൗരവാതം

സാറ്റലൈറ്റുകളെ പോലും താഴെയിടാനുള്ളത്ര ശക്തി !! ഭയക്കേണ്ടതുണ്ടോ സൗരവാതത്തെ ?

13 mins ago

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

9 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

10 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

10 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

11 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

11 hours ago