General

ചന്ദ്രനിൽ സോഡിയം സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2 ; കണ്ടെത്തൽ ചന്ദ്രനിലെ ഉപരിതല-എക്‌സോസ്‌ഫിയറിലെ ഇടപെടലിനെക്കുറിച്ച് പഠിക്കാനുള്ള പാത തുറക്കുമെന്ന് ഇസ്രോ

2019 മുതൽ ചന്ദ്രനു ചുറ്റും കറങ്ങുന്ന ചന്ദ്രയാൻ-2, ആദ്യമായി ഉപഗ്രഹത്തിലെ സോഡിയം സാന്നിധ്യം കൃത്യമായി കണ്ടെത്തിയതായി റിപ്പോർട്ട്. പുതിയ കണ്ടെത്തലുകൾ ചന്ദ്രനിലെ ഉപരിതല-എക്‌സോസ്‌ഫിയറിലെ ഇടപെടലിനെക്കുറിച്ച് പഠിക്കാനുള്ള പാത തുറക്കുന്നതാണ്. ഇത് നമ്മുടെ സൗരയൂഥത്തിലും അതിനപ്പുറവും മെർക്കുറി ഉൾപ്പെടെയുള്ള വായുരഹിത വസ്‌തുക്കൾക്കും സമാനമായ മാതൃകകൾ വികസിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ചന്ദ്രയാൻ 2 ഓർബിറ്ററിലെ എക്‌സ്-റേ സ്പെക്‌ട്രോമീറ്ററായ ‘ക്ലാസ്’ ആണ് ആദ്യമായി ചന്ദ്രനിൽ സോഡിയം സമൃദ്ധമായി മാപ്പ് ചെയ്‌തതെന്ന്‌ ഇസ്രോ(ഇന്ത്യൻ സ്‌പേസ്‌ റിസർച്ച് ഓർഗനൈസേഷൻ) അറിയിച്ചു. നേരത്തെ ചന്ദ്രയാൻ-1ലെ എക്‌സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ (സി1 എക്‌സ്‌ എസ്) അതിന്റെ സ്വാഭാവിക രേഖയിൽ നിന്ന് സോഡിയം കണ്ടെത്തിയിരുന്നു. ഇത് ചന്ദ്രനിലെ സോഡിയത്തിന്റെ അളവ് മാപ്പ് ചെയ്യാനുള്ള സാധ്യത തുറന്നുവെന്ന് ഇസ്രോ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.

ഇസ്രോയുടെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ചതാണ് ചന്ദ്രയാൻ-2വിലെ ലാർജ് ഏരിയ സോഫ്റ്റ് എക്‌സ്-റേ സ്പെക്ട്രോമീറ്റർ അഥവാ ‘ക്ലാസ്’. ഇതിന്റെ ഉയർന്ന സംവേദനക്ഷമതയാണ് സോഡിയം സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്താൻ സഹായകമായതെന്ന് ഇസ്രോ പറഞ്ഞു. 2019 ജൂലൈയിൽ ഭ്രമണപഥത്തിൽ എത്തിയത് മുതൽ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തെ കുറിച്ച് ഗാഢമായി പഠിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിരവധി നിർണായക വിവരങ്ങൾ ചന്ദ്രയാൻ-2 ഇസ്രോയ്ക്ക് കൈമാറിയിരുന്നു.

admin

Recent Posts

ഗുർപത്വന്ത് സിം​ഗ് പന്നൂന്റെ കൊ-ല-പാ-ത-ക ശ്രമവുമായി ഇന്ത്യക്ക് ബന്ധമില്ല !

തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ

22 mins ago

140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ! കോൺഗ്രസ് മാപ്പ് പറയണം ; സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…

34 mins ago

കുരുക്ക് മുറുക്കി ഇ ഡി ! മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…

1 hour ago

78.69 % വിജയം ! ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു !മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലുണ്ടായത് 4. 26 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…

1 hour ago

വർധിച്ചത് 24 ശതമാനം ! മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ ; ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം വര്‍ധന

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…

2 hours ago

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം !പൂജക്ക് ഉപയോഗിക്കുന്നതിൽ തടസ്സമില്ല ; നാളെ മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…

2 hours ago