bangladesh
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രത്തിനുനേരെ മതമൗലിക വാദികളുടെ ആക്രമണം. മതതീവ്രവാദികൾ വിഗ്രഹം അടിച്ചു തകർത്തു. ഝനെയ്ദിലെ ദൗട്ടിയ ഗ്രാമത്തിലുള്ള കാളി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം സംഭവിച്ചത്. സംഭവത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നവരാത്രിയുടെ ഭാഗമായുള്ള ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം സംഭവിച്ചത്. പ്രദേശവാസികളാണ് ക്ഷേത്രം ആക്രമിക്കപ്പെട്ട വിവരം ആദ്യം അറിയുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് വിഗ്രഹം അടിച്ച് തകർത്ത ശേഷം റോഡിൽ അക്രമികൾ റോഡിൽ ഉപേക്ഷിച്ചിരുന്നു. റോഡിൽ വിഗ്രഹം കിടക്കുന്നത് കണ്ട് ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്.
പ്രദേശത്തെ ഹിന്ദുക്കളുടെ പ്രധാന ക്ഷേത്രമായിരുന്നു ഇത്. ബ്രിട്ടീഷ് ഭരണകാലം മുതൽ ഹിന്ദുക്കൾ കാളി ക്ഷേത്രത്തിൽ ആരാധനനടത്തി വരുന്നുണ്ട്. അതേസമയം ബംഗ്ലാദേശിൽ ദുർഗാ പൂജ ആഘോഷങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം ദുർഗാ പൂജയ്‌ക്കിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് മതതീവ്രവാദികൾ നടത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…