Kerala

ഉമ്മൻ ചാണ്ടിയെ വേണം എന്നാൽ കോൺഗ്രസിന് ചാണ്ടി വെറും ചണ്ടി; പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ തനിച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌ത്‌ ചാണ്ടി ഉമ്മൻ; അവഗണനയിൽ ഹൈക്കമാൻഡിന് പരാതി നൽകി

തിരുവനന്തപുരം: പാർട്ടിയിൽ കടുത്ത അവഗണന നേരിടുന്നതായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും എം എൽ എയുമായ ചാണ്ടി ഉമ്മൻ. പാർട്ടിക്ക് തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയെ വേണം. സ്ഥാനാർത്ഥികൾ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കുമുന്നിൽ മദ്ധ്യമങ്ങളുമായെത്തി പ്രാർത്ഥിക്കുന്നത് കേരളം കണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ജനസമ്മിതി പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം. എന്നാൽ മകൻ ചാണ്ടി ഉമ്മന് കടുത്ത അവഗണനയാണ് പാർട്ടിയിൽ എന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാ എം എൽ എ മാർക്കും ചുമതല നൽകിയപ്പോൾ തന്നെമാത്രം മാറ്റിനിർത്തിയെന്നാണ് ചാണ്ടി ഉമ്മന്റെ പരാതി.

കോൺഗ്രസ് ഹൈക്കമാൻഡിന് ഇക്കാര്യം ചൂടിക്കാട്ടി ചാണ്ടി പരാതി നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന ചിലരുടെ പാർട്ടി സ്ഥാനങ്ങളും തെറിച്ചതായി സൂചനയുണ്ട്. അതേസമയം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ തനിച്ചു നിൽക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ പോസ്റ്റ് ചെയ്‌തത്‌ ഊഹാപോഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അൽപ്പസമയം മുമ്പാണ് ചാണ്ടി ഉമ്മൻ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ചാണ്ടി ഉമ്മൻ പാർട്ടി വിടുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടി വിടുകയാണെങ്കിൽ മുൻമുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും മറ്റൊരു മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെയും പോലെ ബിജെപിയിലേക്കോ അതോ ഡോ. പി സരിനെ പോലെ എൽ ഡി എഫിലേക്കോ എന്ന ചോദ്യം ഉയരുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ.

B4 Admin

Share
Published by
B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

8 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

9 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

9 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

10 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

11 hours ago