മുന് മന്ത്രി വി. അബ്ദുറഹിമാന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. സ്പോണ്സര്മാര്ക്ക് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ നികുതിവെട്ടിപ്പ് നടന്നതായി കണ്ടെത്തല്
തിരുവനന്തപുരം : ലയണല് മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില് മുന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. മുന്കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്.
അബ്ദുറഹിന്റെ മൊഴി ഉള്പ്പെടെ ഉള്പ്പെടുത്തി തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് പ്രത്യേക സംഘം ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. അഴിമതി തടയല് നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് റിപ്പോര്ട്ടിലെ പ്രധാന ശുപാര്ശ. മുന് മന്ത്രിയുടെ സ്പെയിന് യാത്രയടക്കമുള്ള കാര്യങ്ങള് എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നു.
എന്നാല്, അന്വേഷണത്തെ പൂര്ണ്ണമായി സ്വാഗതം ചെയ്യുന്നതായി വി. അബ്ദുറഹിമാന് നേരത്തെ വ്യക്തമാക്കിയിരുന്നു. അര്ജന്റീന ഫുട്ബോള് ടീം പണം വാങ്ങി വഞ്ചിക്കുകയാണുണ്ടായതെന്നും, സാമ്പത്തിക ഇടപാടുകളില് യാതൊരുവിധ തെറ്റും നടന്നിട്ടില്ലെന്നുമാണ് തന്റെ അറിവിലെന്നാണ് മുന് മന്ത്രിയുടെ വിശദീകരണം.
മെസ്സിയെ കൊണ്ടുവരുമെന്ന പേരില് നടത്തിയ ഇടപാടുകളില് കോടികളുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അറിവോടെയോ ഒത്താശയോടെയോ ആണോ ഈ വെട്ടിപ്പ് നടന്നതെന്ന കാര്യം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില് ജി.എസ്.ടി ഉദ്യോഗസ്ഥരെയും എസ്ഐടി വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സ്പോണ്സര്മാര്ക്ക് ഉദ്യോഗസ്ഥര് വഴിവിട്ട സഹായങ്ങള് ചെയ്തുകൊടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…