changanassery
ചങ്ങനാശ്ശേരി: ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതികൾ സംസ്ഥാനം വിട്ടെന്ന് പോലീസ്. പൂവത്തിൽ
യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
മുത്തു കുമാറിന്റെ ഭാര്യയുമായി ബിന്ദു മോന് അടുപ്പുമുണ്ടെന്ന് സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരി പൂവത്ത് എസി കോളനിയിൽ മുത്തുകുമാർ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോന്റെയും മുത്തുകുമാറിന്റെയും പൊതുസുഹൃത്ത് നൽകിയ വിവരങ്ങളും മുത്തുകുമാറിന്റെ മൊബൈൽ വിവരങ്ങളും പിന്തുടർന്നാണു പൊലീസ് പ്രതിയെ പിടികൂടിയത്.
വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയതെന്നായിരുന്നു മുത്തുകുമാറിന്റെ വെളിപ്പെടുത്തൽ. കൊലപാതകം വിവരിച്ചതോടെ കേട്ടുനിന്ന പോലീസുകാർ പോലും ഞെട്ടി. ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നൽകി മയക്കിയാണു കൃത്യം നിർവഹിച്ചത്’ എന്നും പോലീസിനോട് പ്രതി പറഞ്ഞു.
എന്തിനാണു കൊന്നതെന്ന ചോദ്യത്തിനു മാത്രം ആദ്യം മുത്തുകുമാറിന് മറുപടിനൽകിയിരുന്നില്ല. ചില തർക്കങ്ങൾ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞ മുത്തുമാർ പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു തടി തപ്പാൻ ശ്രമം നടത്തി. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യൽ. കൃത്യമായ തെളിവുകൾ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാർ പതറി. ഒടുവിലാണു കൃത്യം നടത്തിയത് താനുൾപ്പെടെ 3 പേരാണെന്നു സമ്മതിച്ചത്.
ഭാര്യയുമായി ബിന്ദുമോന് അടുപ്പമുണ്ടെന്ന തെറ്റിദ്ധാരണയായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തികമായി അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുമ്പ് മുത്തുകുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ, ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചതായി പറയുന്നു. ഈ പണം എന്തിനാണ് നൽകുന്നത് എന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു.
ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്. ഈ ബന്ധത്തെപ്പറ്റി ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ബിന്ദു കുമാറിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കുന്നതിനിടെ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്ന് വിഷയം ബിന്ദു കുമാറിനോട് ചോദിക്കുകയും ഇതേ ചൊല്ലി വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്നുണ്ടായ മർദ്ദനത്തിനിടെ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് എസി കോളനിയിലെ വീട്ടിനുള്ളിൽ ബിന്ദുമോനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ഈ സമയം മുത്തുകുമാറിന്റെ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്നു ബിന്ദുമോനെ മർദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പിൽ എത്തിച്ച് കുഴിച്ചുമൂടി. തുടർന്ന് മുത്തുകുമാറിന്റെ സുഹൃത്തുക്കൾ മടങ്ങി. ബിന്ദുമോന്റെ ബൈക്ക് ഇവരിൽ ഒരാൾ ഇവിടെ നിന്നു കൊണ്ടുപോയി. 28നു പകൽ ഇവർ വീണ്ടും എത്തുകയും മണ്ണിട്ടു മൂടിയ ഭാഗം സിമന്റിട്ട് ഉറപ്പിക്കുകയും ചെയ്തു. 29നു സുഹൃത്തുക്കൾക്കൊപ്പം മുത്തുകുമാർ തമിഴ്നാട്ടിലേക്കു കടന്നു. തിരികെയെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…