India

പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃത്വ മാറ്റം; ദിലീപ്​ ഘോഷ്​ ദേശീയ നേതൃത്വത്തിലേക്ക്​; സുകാന്ത മജൂംദാര്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ സംസ്​ഥാന തലത്തിൽ നേതൃമാറ്റവുമായി ഭാരതീയ ജനത പാർട്ടി. ദിലീപ്​ ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം ​അധ്യക്ഷനായി സുകാന്ത മജൂംദാറിനെ ബി.ജെ.പി നിയമിച്ചു. ദിലീപ്​ ഘോഷിന്​ ദേശീയ ഉപാധ്യക്ഷ സ്​ഥാനം നൽകി. ബലൂര്‍ഘട്ട്​ മണ്ഡലത്തില്‍ നിന്നുള്ള ലോക്​സഭ എം.പിയാണ്​ മജൂംദാര്‍.

ദിലീപ്​ ഘോഷിന്‍റെ കീഴില്‍ ബി.ജെ.പി 2019 ലോക്​സഭ തെരഞ്ഞെടുപ്പില്‍ 42-ല്‍ 18 സീറ്റുകള്‍ നേടി മിന്നുന്ന ​പ്രകടനം കാഴ്ചവെച്ചിരുന്നു.

ഉത്തര ബംഗാളിൽ പാർട്ടിക്ക്​ മികച്ച പ്രകടനം നടത്താൻ സാധിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ മജൂംദാറിന് പശ്ചിമ ബംഗാൾ ഘടകം ​അധ്യക്ഷനായി​ നറുക്ക്​ വീഴാൻ കാരണം.

ദക്ഷിണ ബംഗാളിൽ നിന്നുള്ള പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരിക്കൊപ്പം വടക്കൻ ബംഗാളിൽ നിന്നുള്ള മജുംദാർ കൂടി ചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാനത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ്​ നേതൃത്വത്തിന്‍റെ ഇപ്പോഴത്തെ പ്രതീക്ഷ.

admin

Recent Posts

നിയമ നടപടി തുടങ്ങി ഇ പി ! ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും കെ സുധാകരനും വക്കീൽ നോട്ടീസ് ! ആരോപണങ്ങൾ പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാവശ്യം

തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…

4 hours ago

സ്ത്രീകൾക്ക് 1500 രൂപ പെൻഷൻ; ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എൻ.ഡി.എ

അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…

4 hours ago