Cinema

അന്നും ഇന്നും പരമ സുന്ദരി; സൈമ വേദിയിൽ തുള്ളിച്ചാടി ശോഭന; വീഡിയോ വൈറൽ

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌ നിശയിൽ പങ്കെടുത്ത നിരവധി സിനിമ താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ശോഭന തകർത്തഭിനയിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടിയ്ക്ക് പുരസ്കാരം ലഭിച്ചത്. എന്നാൽ അവാർഡ് വാങ്ങിയ ശേഷം “സൈമ അവസാനം തനിക്ക് ഒരു അവാർഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ” എന്നായിരുന്നു ശോഭന പറഞ്ഞത്. തുടർന്ന് വേദിയിൽ നിന്ന് മടങ്ങുന്നവഴി കുട്ടികളെ പോലെ ശോഭന തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സിനിമയിൽ നിന്നും മാറി നൃത്തത്തിൽ മാത്രം സജീവമാകുന്ന നടിയ്ക്ക് ഇന്നും ആരാധകർ നിരവധിയാണ്. ശരിയാ അന്നും ഇന്നും പരമ സുന്ദരി, തുടക്കകാലത്തെ ശോഭനയുടെ സൗന്ദര്യമുള്ള ഒരു നടി പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, നിങ്ങൾ മോഡേൺ ആകണം മലയാളത്തിലെ ഐശ്വര്യ റായ് ആണ്…. ഇങ്ങനെ നിരവധി കമന്റ് ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

അതേസമയം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന ബി​ഗ് സ്ക്രീനിൽ എത്തിയത്.
ശോഭന, സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയ വലിയ താരനിര അരങ്ങേറിയ ഹിറ്റ് ചിത്രമായിരുന്നു ‘വരനെ ആവശ്യമുണ്ട്’. വർഷങ്ങൾക്ക് ശേഷം ശോഭനയും സുരേഷ്​ഗോപിയും ഒന്നിച്ച ചിത്രം എന്ന നിലയിൽ സിനിമ ഏറെ ശ്ര​ദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

admin

Recent Posts

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന…

6 mins ago

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

2 hours ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

2 hours ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

3 hours ago