Kerala

ക്ഷേത്രത്തില്‍ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയില്‍ തൊട്ടാൽ ദോഷങ്ങൾ വരുമോ?

ക്ഷേത്രത്തില്‍ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തര്‍ നെറ്റിയില്‍ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങള്‍ വരുത്തി വക്കുന്നതും ആണ്.

കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാല്‍ ‘വിളക്കിലെ കരി നാണം കെടുത്തും’ എന്നാണ്. വിളക്കിലെ കരി തൊട്ടാല്‍ നാണക്കേട്‌ എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാല്‍, നാണക്കേട്‌ മാത്രമല്ല ‘ജീവിതം മുഴുവന്‍ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും’ എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജന്‍. കുന്തീഭോജന് മക്കള്‍ ഇല്ലാതിരുന്നതിനാല്‍ പൃഥയെ ശൂരസേനന്‍ കുന്തീഭോജന് ദത്ത് നല്‍കി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായി തീര്‍ന്നു എന്നാണ് വിശ്വാസം. കുന്തീഭോജന്റെ കൊട്ടാരത്തില്‍ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി. അവര്‍ക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങള്‍ നല്‍കുക ഹോമ സ്ഥലം വൃത്തിയാക്കുക വിളക്ക് വെക്കുക എന്നിങ്ങനെ പോകുന്നു ജോലികള്‍.

ഒരുനാള്‍ മദ്ധ്യാഹ്നത്തില്‍ കുന്തീദേവി ബ്രാഹ്മണശാലയില്‍ ചെന്നപ്പോള്‍ ബ്രാഹ്മണബാലകന്മാര്‍ അവിടെ കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ബാലികയായ കുന്തീദേവിയുടെ മനസ്സില്‍ ഒരു കുസൃതി തോന്നി. അവിടെ കത്തിയിരുന്ന വിളക്കിന്റെ നാക്കില്‍ പടര്‍ന്നുപിടിച്ചിരുന്ന കരി വിരല്‍ കൊണ്ടെടുത്തു ഉറങ്ങിക്കിടന്ന ബ്രാഹ്മണബാലകരുടെ മുഖത്ത് മീശയും മറ്റും വരച്ചു. ഉറക്ക മുണര്‍ന്ന ബാലകര്‍ അന്യോന്യം നോക്കിച്ചിരിച്ചു. സ്വന്തം മുഖത്തെ കരി കാണാതെ മറ്റാളുടെ മുഖത്തെ വരകുറി കണ്ടാണ്‌ അവര്‍ ചിരിച്ചത്. പക്ഷെ, തങ്ങള്‍ എല്ലാവരുടെയും മുഖത്ത് ആരോ കരി തേച്ചു എന്നറിഞ്ഞപ്പോള്‍ ആ നിഷ്കളങ്ക ബാല്യങ്ങള്‍ക്ക്‌ ദേഷ്യം സഹിക്കാനായില്ല. അവര്‍ ക്രോധത്താല്‍ ശപിച്ചു. ‘ഞങ്ങളുടെ മുഖത്ത് ആരാണോ കരിവാരി തേച്ചത് അവരുടെ ജീവിതവും ഇപ്രകാരം കരിപുരണ്ടതായി തീരട്ടേ’ എന്നായിരുന്നു ശാപവാക്കുകള്‍. അതിന് ശേഷം കുന്തീദേവിയുടെ ജീവിതത്തില്‍ അനുഭവിച്ച കദനത്തിന്റെ കഥകള്‍ നമുക്ക് അറിയവുന്നതാണല്ലോ.

എന്നാല്‍, പലരും കറുത്ത പൊട്ട് തൊടാറുണ്ട്‌. കറുത്ത പൊട്ട് അഥവാ കരിപ്രസാദം ഗണപതിഹോമത്തിന്റെ തൊടുകുറിയാണ്. ഹോമത്തില്‍ കരിഞ്ഞ ഹവിസ്സുകള്‍ നെയ്യില്‍ ചാലിചെടുത്തതാണ് കരിപ്രസാദം. അതാണ് തിലകമായി ധരിക്കേണ്ടത്. ദേവിക്ഷേത്രത്തിലെ ദാരു വിഗ്രഹങ്ങളില്‍ നടത്തുന്ന ചാന്താട്ടത്തിന്റെ പ്രസാദവും കറുത്തിരിക്കും. അതും നെറ്റിയില്‍ ധരിക്കുന്നത് ദേവിപ്രീതിക്ക് നല്ലതാണ്. ഒരു പക്ഷെ, ഇതേക്കുറിച്ച്‌ അറിയാത്തവര്‍ വിളക്കിലെ കരി എടുത്ത് നെറ്റിയില്‍ പ്രസാദമായി തൊടും. എന്നാല്‍, ഇതു തെറ്റാണെന്ന് മനസിലാക്കുക.

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

3 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

6 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

6 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

8 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

9 hours ago