Featured

ചണ്ഡീഗഡില്‍ തകർന്ന് തരിപ്പണമായി കോണ്‍ഗ്രസ്!!!

ചണ്ഡീഗഡില്‍ തകർന്ന് തരിപ്പണമായി കോണ്‍ഗ്രസ്!!! | Chattisgarh Congress

ചണ്ഡീഗഡില്‍ സംസ്ഥാന അധ്യക്ഷനും ഉപാധ്യക്ഷനും തമ്മില്‍ പരസ്യമായ പോരിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതും സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ വഷളായിരിക്കുകയാണ്. ഉപാധ്യക്ഷനെ പുറത്താക്കുകയും ചെയ്തു. ഇയാളിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പ്രമുഖ നേതാക്കള്‍ക്കെല്ലാം ടിക്കറ്റ് നിഷേധിച്ചിരുന്നു.

ഇവരെല്ലാം ജയിക്കുകയോ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക ശക്തിയാവുകയോ ചെയ്തു. ഇതാണ് പ്രശ്‌നം പിടിവിട്ട് പോകാന്‍ കാരണം. ചണ്ഡീഗഡില്‍ വോട്ടുശതമാനത്തില്‍ ഒന്നാമതെത്തിയിട്ടും അധികാരം പിടിക്കാന്‍ സാധിക്കാത്തതില്‍ വന്‍ നിരാശ നേതൃത്വത്തിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചൗളയും ഉപാധ്യക്ഷന്‍ ദേവീന്ദര്‍ സിംഗ് ബബ്ലയും തമ്മില്‍ പരസ്യമായ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സെക്ടര്‍ 17ല്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു പ്രശ്‌നങ്ങള്‍ നടന്നത്.

സുഭാഷ് ചൗളയും, ദേവീന്ദര്‍ സിംഗും സന്ദര്‍ശക ഗ്യാലറിയിലായിരുന്നു ഇരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെടുകയായിരുന്നു.മിനുട്ടുകളോളം ഈ വാക്കുതര്‍ക്കം നീണ്ടു നില്‍ക്കുകയും ചെയ്തു. തനിക്കെതിരെ വളരെ മോശം വാക്കുകളാണ് ദേവീന്ദര്‍ സിംഗ് ഉപയോഗിച്ചതെന്ന് സുഭാഷ് ചൗള ആരോപിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ താനാകെ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ ഈ മോശം പെരുമാറ്റത്തിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചൗള പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദേവീന്ദര്‍ പറയുന്നു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

18 minutes ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

1 hour ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

2 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

2 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

3 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

3 hours ago