ചണ്ഡീഗഡില്‍ തകർന്ന് തരിപ്പണമായി കോണ്‍ഗ്രസ്!!! | Chattisgarh Congress
ചണ്ഡീഗഡില്‍ സംസ്ഥാന അധ്യക്ഷനും ഉപാധ്യക്ഷനും തമ്മില്‍ പരസ്യമായ പോരിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതും സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ വഷളായിരിക്കുകയാണ്. ഉപാധ്യക്ഷനെ പുറത്താക്കുകയും ചെയ്തു. ഇയാളിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പ്രമുഖ നേതാക്കള്‍ക്കെല്ലാം ടിക്കറ്റ് നിഷേധിച്ചിരുന്നു.
ഇവരെല്ലാം ജയിക്കുകയോ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക ശക്തിയാവുകയോ ചെയ്തു. ഇതാണ് പ്രശ്‌നം പിടിവിട്ട് പോകാന്‍ കാരണം. ചണ്ഡീഗഡില്‍ വോട്ടുശതമാനത്തില്‍ ഒന്നാമതെത്തിയിട്ടും അധികാരം പിടിക്കാന്‍ സാധിക്കാത്തതില്‍ വന്‍ നിരാശ നേതൃത്വത്തിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചൗളയും ഉപാധ്യക്ഷന്‍ ദേവീന്ദര്‍ സിംഗ് ബബ്ലയും തമ്മില്‍ പരസ്യമായ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സെക്ടര്‍ 17ല്‍ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു പ്രശ്‌നങ്ങള്‍ നടന്നത്.
സുഭാഷ് ചൗളയും, ദേവീന്ദര്‍ സിംഗും സന്ദര്‍ശക ഗ്യാലറിയിലായിരുന്നു ഇരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെടുകയായിരുന്നു.മിനുട്ടുകളോളം ഈ വാക്കുതര്‍ക്കം നീണ്ടു നില്‍ക്കുകയും ചെയ്തു. തനിക്കെതിരെ വളരെ മോശം വാക്കുകളാണ് ദേവീന്ദര്‍ സിംഗ് ഉപയോഗിച്ചതെന്ന് സുഭാഷ് ചൗള ആരോപിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ താനാകെ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ ഈ മോശം പെരുമാറ്റത്തിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ചൗള പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദേവീന്ദര്‍ പറയുന്നു.

