maoist
റായ്പൂര്‍: ചത്തീസ്ഗഡില്‍മാവോയിസ്റ്റുകൾ രണ്ട് പ്രദേശവാസികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തിനുള്ളിലാണ് സംഭവം. മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനായ രാജുപൊടിയാമിയാണ് മരിച്ചവരിലൊരാളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന സംശയത്തെതുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.
‘ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെഡാകൊരമ, പുസ്നാര്‍ എന്നീ ഗ്രാമങ്ങളില്‍ രണ്ടുപേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതായാണ് വിവരം. പ്രാഥമിക വിവരം അനുസരിച്ച് മരിച്ചവരില്‍ ഒരാള്‍ മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനാണ്’-ഐ.ജി സുന്ദര്‍രാജ് വ്യക്തമാക്കി.
എന്നാൽ, ബിജാപൂരില്‍ മാവോയിസ്റ്റും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റിരുന്നു. ടാറെം-ചിനാഗെലൂര്‍ റോഡില്‍ ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…