Thursday, September 24, 2026

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് പേര്‍ മരിച്ചു; കൊലപ്പെടുത്താൻ കാരണം വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന സംശയം

റായ്പൂര്‍: ചത്തീസ്ഗഡില്‍മാവോയിസ്റ്റുകൾ രണ്ട് പ്രദേശവാസികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തിനുള്ളിലാണ് സംഭവം. മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനായ രാജുപൊടിയാമിയാണ് മരിച്ചവരിലൊരാളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന സംശയത്തെതുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന.

‘ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെഡാകൊരമ, പുസ്നാര്‍ എന്നീ ഗ്രാമങ്ങളില്‍ രണ്ടുപേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതായാണ് വിവരം. പ്രാഥമിക വിവരം അനുസരിച്ച്‌ മരിച്ചവരില്‍ ഒരാള്‍ മാവോയിസ്റ്റ് നേതാവ് ദിനേഷ് മൊഡിയയുടെ സഹോദരനാണ്’-ഐ.ജി സുന്ദര്‍രാജ് വ്യക്തമാക്കി.

എന്നാൽ, ബിജാപൂരില്‍ മാവോയിസ്റ്റും സുരക്ഷാസേനയും തമ്മിലുണ്ടാ‍യ ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് പരിക്കേറ്റിരുന്നു. ടാറെം-ചിനാഗെലൂര്‍ റോഡില്‍ ഞായറാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്.

Related Articles

Latest Articles