Chavakkad hotels inspected; stale food items seized from six establishments; The health department authorities have taken legal action including fine
തൃശൂർ : ചാവക്കാട് ഹോട്ടലുകളിൽ പരിശോധന. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ
ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി ആന്റ് ടീ ഷോപ്പ്, ഹോട്ടൽ സൗഹൃദ, ഗോപി തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടികൂടിയത്.
പരിശോധനയിൽ പഴകിയ പൊറോട്ട, ഉള്ളിക്കറി, പൊറോട്ട മാവ്, ദോശമാവ്, മൈദ മാവ്, ചോറ്, ബീഫ് ഫ്രൈ, ഗ്രീൻപീസ് കറി, തൈര്, കരി ഓയിൽ പോലുള്ള എണ്ണ, തുടങ്ങിയവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം മേധാവി എം ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…