Featured

ഇന്ത്യയിലിപ്പോൾ ചീറ്റപുലികളാണ് താരം

ഫത്തേബാസ്…അക്ബര്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്….അന്ന് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡല്‍ഹി ദര്‍ബാറിലെത്തിയത് മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയില്‍ 1555ല്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമര്‍പ്പിച്ചത്. അത്രനാള്‍ അക്ബര്‍ ഒരു ചീറ്റപ്പുലിയെ അത്രയും അരികില്‍ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകള്‍ മാത്രമായിരുന്നു ആ പതിമൂന്നുകാരന്‍ കേട്ടിരുന്നത്.

ഫത്തേബാസിനെ കണ്ട അക്ബര്‍ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാര്‍ അക്കാലത്ത് ‘ദുന്‍ദു’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ മിടുക്കനാണെന്ന് കണ്ട് അയാള്‍ക്ക് അക്ബര്‍ ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി. ഫത്തേബാസിനെ കണ്ട അന്നു മുതല്‍ക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളില്‍ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവര്‍ത്തിയുടെ കമ്പം.

ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് ‘യൂസ്’ എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കന്‍മാര്‍ക്കും പടനായകര്‍ക്കും ഒരു ഹരമായിരുന്നു.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

5 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

5 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

6 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

6 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

7 hours ago