തിരുവനന്തപുരം: എൻ പ്രശാന്ത് ഐ എ എസിന്റെ പരാതികൾ നേരിട്ട് കേൾക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. ഐ എ എസ് തലപ്പത്തെ പോര് അതിരുകടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അസാധാരണ അടിയന്തര ഇടപെടൽ. എൻ പ്രശാന്തും മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ എ ജയ തിലകുമായുള്ള തർക്കം പരസ്യ ആരോപണങ്ങളിലേക്ക് വളർന്നിരുന്നു. ഇത് സർക്കാരിനും ചീഫ് സെക്രട്ടറിക്കും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
2024 നവമ്പറിൽ എൻ പ്രശാന്തിനെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. ചീഫ്സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അടക്കം നൽകി പ്രശാന്ത് നടത്തിയ പോരാട്ടം വിജയം കാണുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ നൽകുന്ന സൂചന. നേരിട്ട് ഹാജരാകാൻ പ്രശാന്തിന് ഉടൻ നോട്ടീസ് നൽകിയേക്കും. ഐ എ എസ് തലപ്പത്തെ പരസ്പര ആരോപണങ്ങൾ സർക്കാരിനെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയപ്പോഴാണ് നടപടി.
ചില വസ്തുതകൾ പൊതു സമൂഹത്തിന് മുമ്പിൽ തുറന്ന് പറയുമെന്ന് പ്രശാന്ത് നേരത്തെ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. ഒരു സുപ്രധാന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരുന്നു. സിവിൽ സർവീസിൽ നിന്ന് രാജിവച്ച് പ്രശാന്ത് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയും നേരത്തെ വന്നിരുന്നു. അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ വരുന്നു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…