NATIONAL NEWS

ചെറുതുരുത്തിയിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികളെ വലിച്ചിഴച്ച് കൊണ്ട് പോയി

ചെ​റു​തു​രു​ത്തി:തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും കൂടുന്നു. ചെറുതുരുത്തി ദേശമംഗലത്താണ് തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നത്. വീ​ട്ടി​ല്‍ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

ദേ​ശ​മം​ഗ​ലം ക​റ്റു​വ​ട്ടൂ​രി​ല്‍ താ​മ​സി​ക്കു​ന്ന തി​യ്യാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ത്വാ​ഹി​റി​ന്‍റെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ള്‍ ഫാ​ത്തി​മ സി​ത്താ​ര​യെ തെ​രു​വ് നാ​യ്​ വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ച്‌ കൊ​ണ്ടി​രി​ക്കെ വ​ലി​ച്ചി​ഴ​ച്ച്‌ കൊ​ണ്ടു​പോ​യി. ക​ര​ച്ചി​ല്‍ കേ​ട്ട് വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍​ന്ന്​ കു​ട്ടി​യെ നാ​യ്​ ഉപേക്ഷിച്ച് പോകുകയായിരുന്നു.

തു​ട​ര്‍​ന്ന്​ സ​മീ​പ​ത്തെ എ​രാ​ത്ത വ​ള​പ്പി​ല്‍ മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ​ത്തി. വീ​ടി​ന്‍റെ ഉ​മ്മ​റ​ത്തു​നി​ന്ന് മൂ​ന്ന് വ​യ​സ്സു​ള്ള കു​ഞ്ഞി​ന്‍റെ മു​ഖ​ത്തും കൈ​യി​ലും ക​ടി​ച്ചു. വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​യ്​ ഓ​ടി രക്ഷപ്പെടുകയും ചെയ്തു.

പ​രി​ക്കേ​റ്റ ര​ണ്ട് കു​ട്ടി​ക​ളെ​യും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം​കൊ​റ്റ​മ്പ​ത്തൂ​രി​ല്‍ ര​ണ്ടു​പേ​രെ​യും വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങ​ളെ​യും മേ​യ് 30ന്​ ​മൂ​ന്ന് പേ​രെ​യും തെ​രു​വ് നാ​യ്​​ ക​ടി​ച്ചി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നാണ് നാട്ടുകാർ പറയുന്നത്.

Anandhu Ajitha

Recent Posts

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

2 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

3 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

4 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

4 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

4 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

4 hours ago