മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ സംസാരിക്കുന്നു
തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പളായ ഷെന്‍ഹുവായ് 15-ന് നൽകിയ ഔദ്യോഗിക സ്വീകരണ പരിപാടിയില്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ കാണിച്ച മുന്‍കൈയും സഹകരണവും മുന്‍നിര്‍ത്തി അദാനി ഗ്രൂപ്പിനെയും ചടങ്ങില്‍ പങ്കെടുത്ത കരണ്‍ അദാനിയേയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതെ സമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ അന്താരാഷ്ട്ര ലോബികള്‍ നീക്കം നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില വാണിജ്യ ശക്തികളും പദ്ധതിക്കെതിരെ ഉണ്ടായിരുന്നുവെന്നും എന്നാൽ അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിനായി വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചതെന്നും കേന്ദ്രസര്‍ക്കാരും നല്ല മുന്‍ഗണനയോടുകൂടിത്തന്നെയാണ് പദ്ധതിയെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
‘രാജ്യത്തിന്റെയാകെ അഭിമാനകരമായ പദ്ധതിയാണിത്. അത്തരമൊരു കാര്യം ഒരിടത്ത് ഉയര്‍ന്നുവരുമ്പോള്‍ ചില അന്താരാഷ്ട്രാലോബികള്‍ സ്വാഭാവികമായും അതിനെതിരെ അവരുടെ താത്പര്യങ്ങള്‍വെച്ചുകൊണ്ടുള്ള എതിരായ നീക്കങ്ങള്‍ നടത്താറുണ്ട്. ഇവിടെയും അത്തരം ശക്തികള്‍ നേരത്തെ ഉണ്ടായിരുന്നു. ചില പ്രത്യേക വാണിജ്യലോബികള്‍ക്കും ഇത്തരം തുറമുഖം ഇവിടെ യാഥാര്‍ഥ്യമാകുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. അവരും പ്രത്യേകരീതിയില്‍ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു. കേരളം ഇന്ത്യക്ക് നല്‍കുന്ന മഹത്തായ സംഭാവനകളിലൊന്നാണ് ഈ തുറമുഖം.
രാജ്യത്ത് ഒരുപാട് തുറമുഖങ്ങളുണ്ടെങ്കിലും മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തിനു മുന്നിലുള്ളത്. അതിദീര്‍ഘകാലം അത് ഉപയോഗിക്കപ്പെടാതെയും മനസിലാക്കപ്പെടാതെയും കിടന്നുവെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. അതിന് അറുതി വരുത്താന്‍ കഴിഞ്ഞിരിക്കുന്നു. 7,700 കോടി മുതല്‍ മുടക്കിയ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. 4,600 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. 818 കോടി രൂപ കേന്ദ്രവും വഹിച്ചു. രാജ്യത്ത് ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിനായി വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചത്. കേന്ദ്രസര്‍ക്കാരും നല്ല മുന്‍ഗണനയോടുകൂടിത്തന്നെയാണ് പദ്ധതിയെ കാണുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമമാതൃകയായി വളരേണ്ട സംരംഭമാണിത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ 100 കോടിരൂപ ചെലവഴിച്ചു” – മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…