India

ഹിന്ദി ഹൃദയഭൂമിയിലെ പടത്തലവന്മാരെ നാളെ അറിയാം !രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നാളെ അറിഞ്ഞേക്കാം ! നാളെ ചേരുന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടാകും

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളുമായി ബിജെപി. കേന്ദ്ര നേതൃത്വം.നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 എംപിമാർ രാജിവെച്ചിരുന്നു. രണ്ട് പേര്‍കൂടി ഉടൻ രാജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്.

രാജിക്ക് ശേഷംപ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുമായി ചര്‍ച്ച നടത്തി. മോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്തു.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിക്കൊണ്ടായിരുന്നു പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.

മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ വസുന്ധര രാജെ, ഛത്തീസ്ഗഡിൽ രമൺ സിങ് തുടങ്ങിയവരുടെ പേരുകൾക്കാണ് പ്രാമുഖ്യമെങ്കിലും പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ട് എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗം നാളെയും ചേരും. യോഗത്തിന് ശേഷം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മധ്യപ്രദേശിൽ ഉയരുന്നത്. വസുന്ധര രാജെ, ദിയ കുമാരി, മഹന്ദ് ബാലക് നാഥ്, രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരുടെ പേരുകളാണ് രാജസ്ഥാനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. ഛത്തീസ്ഗഡിൽ രമൺ സിങ്, അരുൺ സാവോസ ഒ.പി. ചൗധരി, ഗോംതി സായി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

4 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

38 mins ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

45 mins ago